ഹ്യൂണ്ടായ് എലൈറ്റ് ഐ2ക്ക് 40,000 ബുക്കിങ്

By Santheep

ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഹാച്ച്ബാക്ക് മോഡലിന് 40,000 ബൂക്കിങ് ലഭിച്ചതായി റിപ്പോര്‍ട്ട്. ലോഞ്ച് ചെയ്ത് രണ്ടുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

വന്‍തോതിലുള്ള സ്വീകാര്യതയാണ് എലൈറ്റ് ഐ20ക്ക് ലഭിച്ചിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 4,90,000 രൂപയാണ് ഈ വാഹനത്തിന്‍റെ വില തുടങ്ങുന്നത്.

എലൈറ്റ് ഐ20യുടെ മുഖ്യ എതിരാളിയായ മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് കഴിഞ്ഞദിവസം പരിഷ്കരിച്ച് വിപണിയിലെത്തിയതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. സ്വിഫ്റ്റിന്‍റെ വിലകള്‍ തുടങ്ങുന്നത് 4,42,00 (ദില്ലി എക്സ്ഷോറൂം) രൂപയിലാണ്.

ഫ്‌ലൂഡിയിക് ശില്‍പഭാഷയുടെ രണ്ടാംതലമുറ പതിപ്പാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. 'ഫ്‌ലൂയിഡിക് 2.0' എന്നാണ് ഈ രണ്ടാംതലമുറ പതിപ്പ് അറിയപ്പെടുന്നത്.

വലിപ്പമേറിയ ഫ്രണ്ട് ഗ്രില്‍, പിന്നിലേക്കു ചാഞ്ഞുകിടക്കുന്ന സ്റ്റൈലന്‍ ഹെഡ്‌ലാമ്പുകള്‍, ഏറ്റവും താഴെയുള്ള എയര്‍ഡാമിന്റെ രണ്ടറ്റത്തുമായി ഇടംപിടിച്ച ഫോഗ് ലാമ്പുകള്‍ എന്നിവയാണ് എലൈറ്റ് ഐ20യുടെ മുന്‍വശത്ത് കാണുന്ന പുതുമകളിൽ ചിലത്.

Hyundai Elite i20

16 ഇഞ്ച് വീലുകളാണ് എലൈറ്റ് ഐ20യിൽ ചേർത്തിട്ടുള്ളത്. ക്രോമിയം പൂശിയ ഡോര്‍ ഹാന്‍ഡിലുകളുണ്ട് വാഹനത്തിന്. വാഹനത്തിന്റെ സ്‌റ്റൈലിന് പുതുക്കം കൊണ്ടുവരുന്ന എക്സ്റ്റീരിയര്‍ ഭാഗങ്ങളില്‍ സി പില്ലാറുകൾക്കു നല്‍കിയ കറുപ്പുനിറം ആകര്‍ഷകമാണ്. കാറിന് പ്രീമിയം സൗന്ദര്യം പകര്‍ന്നു നല്‍കാന്‍ ഇതിന് സാധിക്കുന്നു.

എലൈറ്റ് ഐ20യില്‍ മുന്‍ പതിപ്പിലെ അതേ എന്‍ജിനുകള്‍ തന്നെയാണ് ഘടിപ്പിച്ചിട്ടുള്ളത്. 1.2 ലിറ്റര്‍ വിടിവിടി കാപ്പ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഈ പതിപ്പിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ ഉള്‍പാദിപ്പിക്കുക 83 പിഎസ് കരുത്താണ്. ഡീസല്‍ എന്‍ജിന്‍ കരുത്ത് 90 പിഎസ്.‌

More from DriveSpark

Article Published On: Wednesday, October 29, 2014, 17:45 [IST]
English summary
Hyundai Elite i20 Bags 40,000 Bookings Since Launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X