ഹ്യൂണ്ടായ് എലൈറ്റ് ഐ20 ബുക്കിങ് 12,000 കവിഞ്ഞു
ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഹാച്ച്ബാക്ക് വിപണിയിലെത്തിയത് പത്തുപതിനഞ്ച് ദിവസങ്ങള്‍ക്കു മുമ്പാണ്. വിപണിയിലുള്ള ഐ20 ഹാച്ച്ബാക്കിനെ വലിയതോതില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുകയായിരുന്നു ഹ്യൂണ്ടായ്. പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഈ വാഹനത്തിന്റെ വില്‍പനെക്കുറിച്ചാണ്. വിപണിയിലെത്തി ഇത്രയും നാളുകള്‍ക്കുള്ളില്‍ 12,000 ബുക്കിങ് നേടാന്‍ എലൈറ്റ് ഐ20ക്ക് സാധിച്ചിട്ടുണ്ട്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,90,000 രൂപയാണ് എലൈറ്റ് ഐ20യുടെ വില.

എലൈറ്റ് ഐ20യില്‍ മുന്‍ പതിപ്പിലെ അതേ എന്‍ജിനുകള്‍ തന്നെയാണ് ഇടംപിടിച്ചിട്ടുള്ളത്. 1.2 ലിറ്റര്‍ വിടിവിടി കാപ്പ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഈ പതിപ്പിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ ഉള്‍പാദിപ്പിക്കുക 83 പിഎസ് കരുത്താണ്. ഡീസല്‍ എന്‍ജിന്‍ കരുത്ത് 90 പിഎസ്.
പെട്രോള്‍ വിലകള്‍
പെട്രോള്‍ ഇറ - 4.98 ലക്ഷം, മാഗ്ന - 5.51 ലക്ഷം, സ്പോര്‍ട്സ് - 6.04 ലക്ഷം, സ്പോര്‍ട്സ് (ഓപ്ഷണല്‍) - 6.36 ലക്ഷം, ആസ്ട്ര - 6.58 ലക്ഷം
ഡീസല്‍ വിലകള്‍
ഇറ - 6.20 ലക്ഷം, മാഗ്ന - 6.73 ലക്ഷം, സ്പോര്‍ട്സ് - 7.26 ലക്ഷം, സ്പോര്‍ട്സ് (ഓപ്ഷണല്‍) - 7.58 ലക്ഷം, ആസ്ട്ര - 7.80 ലക്ഷം


Click it and Unblock the Notifications








