ഹ്യൂണ്ടായ് എലൈറ്റ് ഐ20 ക്രോസ്സ് 2015 ആദ്യത്തില്‍
ഹ്യൂണ്ടായ് എലൈറ്റ് ഐ20 മോഡലിനെ ആധാരമാക്കി നിര്‍മിക്കുന്ന എലൈറ്റ് ഐ20 ക്രോസ്സ് 2015ല്‍ ഇന്ത്യന്‍ വിപണി പിടിക്കുമെന്ന് സൂചന. രാജ്യത്ത് വിവിധയിടങ്ങളില്‍ ഈ വാഹനത്തെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. അടുത്തവര്‍ഷം ആദ്യമാസങ്ങളിലായിരിക്കും എലൈറ്റ് ഐ20യുടെ വിപണിപ്രവേശം നടക്കുക.
ഫോക്‌സ്‌വാഗണ്‍ ക്രോസ്സ്‌പോളോ, ടൊയോട്ട എട്യോസ് ക്രോസ് എന്നിങ്ങനെയുള്ള ചെറി ക്രോസ്സോവറുകളുടെ സെഗ്മെന്റിലേക്കാണ് എലൈറ്റ് ഐ20 ക്രോസ് വരുന്നത്. ഈ സെഗ്മെന്റിന് മികച്ച ഇടം വിപണിയിലുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ വില്‍ക്കപ്പെടാനുള്ള സാധ്യതയെ മുന്നില്‍ക്കണ്ടാണ് കാര്‍നിര്‍മാതാക്കളുടെ നീക്കം.

എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, ഫ്രണ്ട് സ്‌കിഡ് ഗാര്‍ഡ്, റിയര്‍ സ്‌കിഡ് ഗാര്‍ഡ് തുടങ്ങിയവ ഘടിപ്പിച്ച് തികച്ചും സ്‌പോര്‍ടിയായ സൗന്ദര്യത്തോടെയാണ് എലൈറ്റ് ഐ20 ക്രോസ് വിപണിയിലെത്തുന്നത്. കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സില്‍ നിര്‍ണായകമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയുന്നു. ഒരു മീഡിയം ഓഫ് റോഡറിനുവേണ്ട എല്ലാ സന്നാഹങ്ങളോടും കൂടിയായിരിക്കും ഐ20 ക്രോസ്സിന്റെ വിപണിപ്രവേശം.
എലൈറ്റ് ഐ20യില്‍ 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.4 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും ഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉണ്ടാകാനിടയില്ല. 6 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയില്‍ വാഹനത്തിന് വില കാണും.


Click it and Unblock the Notifications








