എലൈറ്റ് ഐ10 ഐകോട്ടി; ഹാര്‍ലി സ്ട്രീറ്റ് 750 ഐമോട്ടി
പത്താമത് ഇന്‍ഡ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ സമ്മാനം (ഐകോട്ടി) ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഹാച്ച്ബാക്കിന് ലഭിച്ചു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ സമ്മാനം (ഐമോട്ടി) നേടിയിരിക്കുന്നത് ഹാര്‍ലി ഡേവിസന്റെ സ്ട്രീറ്റ് 750 ക്രൂയിസറാണ്.
മുബൈയില്‍ വെച്ചുനടന്ന ചടങ്ങില്‍ ഈ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓട്ടോമൊബൈല്‍ മാധ്യമപ്രവര്‍ത്തകരും വ്യവസായ പ്രമുഖരും നിറഞ്ഞ സദസ്സില്‍ വെച്ചാണ് സമ്മാനവിതരണം നടന്നത്.
വളരെ പ്രയാസപ്പെട്ടാണ് 2015 ഐകോട്ടിയെയും ഐമോട്ടിയെയും തെരഞ്ഞെടുത്തതെന്ന് ജഡ്ജിങ് പാനല്‍ അറിയിക്കുന്നു. കടുത്ത മത്സരമാണ് ഇരുവിഭാഗത്തിലും അനുഭവപ്പെട്ടത്. ഒന്നിനൊന്നു മികച്ച മോഡലുകളുമായി കാര്‍നിര്‍മാതാക്കളും ബൈക്ക് നിര്‍മാതാക്കളും രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ വിപണി വലിയ തോതില്‍ വളരുന്നതിന്റെ സൂചനകളാണ് ഈ മത്സരം നല്‍കുന്നതെന്ന് ജഡ്ജിങ് പാനല്‍ വിലയിരുത്തി.

ഐകോട്ടി 2015ന്റെ ചെയര്‍മാന്‍ ബോബ് രൂപാനി, ഐമോട്ടി 2015ന്റെ ചെയര്‍മാന്‍ ആസ്പി ഭാതേന എന്നിവര്‍ ചേര്‍ന്നാണ് സമ്മാനവിതരണം നടത്തിയത്.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങളാണ് നടന്നതെന്ന് ഐമോട്ടി ചെയര്‍മാന്‍ ആസ്പി ഭാതേന ചൂണ്ടിക്കാട്ടി. ആദ്യത്തെ ഐമോട്ടി അവാര്‍ഡ് സമ്മാനിച്ചത് എട്ടുവര്‍ഷം മുമ്പായിരുന്നു.
കഴിഞ്ഞവര്‍ഷം ഐകോട്ടി അവാര്‍ഡ് നേടിയത് ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ10 ആയിരുന്നു. ഐമോട്ടി അവാര്‍ഡ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനെന്റല്‍ ജിടിക്കാണ് പോയത്.


Click it and Unblock the Notifications








