ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഷോറൂമുകളിലേക്കെത്തിത്തുടങ്ങി
ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ലോഞ്ച് അടുത്തതോടെ വാഹനങ്ങള്‍ ഷോറൂമുകളിലെത്തിത്തുടങ്ങി. ഇതിനകം തന്നെ എലൈറ്റ് ഐ20ക്കായുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 11നാണ് എലൈറ്റ് മോഡലിന്റെ ലോഞ്ച് നടക്കുക.
നിലവില്‍ വിറ്റുകൊണ്ടിരിക്കുന്ന ഐ20 മോഡലിന് പകരമായിട്ടാണോ എലൈറ്റ് ഐ20 വരുന്നതെന്ന് ഉറഫ്പായിട്ടില്ല. ഇക്കാര്യത്തില്‍ ഹ്യൂണ്ടായ് വ്യക്തമായൊന്നും പുറത്തു പറുന്നില്ല. ഏതായാലും ലോഞ്ച ദിനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.

പൂന്തോ ഇവോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണ്‍ പോളോ റെയ്ഞ്ച് വാഹനങ്ങള്‍ എന്നിവയൊക്കെ എലൈറ്റ് ഐ20യുടെ എതിരാളികളായിട്ടു വരും. വരാനിരിക്കും ഹോണ്ട ജാസ്സിനെയും ഈ ഗണത്തിലുള്‍പെടുത്താം.
ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലാണ് പുതുക്കിയ ഐ20ക്കുള്ളത്. വലിപ്പമേറിയ ഈ ഗ്രില്‍ വാഹനത്തിന്റെ ബോള്‍ഡ്‌നെസ്സ് വര്‍ധിപ്പിക്കുന്നു. രണ്ട് ഹെഡ്‌ലാമ്പുകളെയും ബന്ധിപ്പിച്ചു നീങ്ങുന്ന ഒരു പട്ടയില്‍ ഹ്യൂണ്ടായ് ലോഗോ ഇടം പിടിച്ചിരിക്കുന്നതായി കാണാം. ഫ്‌ലൂയിഡിക് ശില്‍പശൈലിയുടെ ഏറ്റവും പുതിയ പതിപ്പാണ് 2015 ഹ്യൂണ്ടായ് ഐ20യില്‍ കാണാനാവുക.


Click it and Unblock the Notifications








