ഹ്യൂണ്ടായ് എലൈറ്റ് പരസ്യവീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍
എലൈറ്റ് ഐ20യുടെ ലോഞ്ച് ഹ്യൂണ്ടായിക്ക് പുതിയൊരുണര്‍വ് പകര്‍ന്നിട്ടുണ്ട്. വാഹനം വിജയമായിത്തീരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ആരും സന്ദേഹിക്കുന്നില്ല. എലൈറ്റ് ഐ20യുടെ ലോഞ്ചിനു പിന്നാലെ പുറത്തിറങ്ങിയ പരസ്യവീഡിയോയ്ക്ക് ലഭിക്കുന്ന വരവേല്‍പു തന്നെ ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്.
ഹോളിവുഡ് ത്രില്ലര്‍ സിനിമകളുടെ ശൈലിയിലാണ് ഈ കമേഴ്‌സ്യല്‍ നിര്‍മിച്ചിട്ടുള്ളത്. വാഹനത്തിന്റെ സ്‌പോര്‍ടിയായ ഡിസൈന്‍ ശൈലിയും പ്രകടനക്ഷമതയുമെല്ലാം വീഡിയോയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
റോമാനിയയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ഇതിനകം നാല് ലക്ഷത്തോളമാളുകള്‍ എലൈറ്റ് ഐ20 വീഡിയോ കണ്ടുകഴിഞ്ഞു.


Click it and Unblock the Notifications








