1 ലിറ്റര്‍ കാപ്പയുമായി ഹ്യൂണ്ടായ് ഇയോണ്‍
കാപ്പ 1 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ഹ്യൂണ്ടായ് ഇയോണ്‍ പതിപ്പ് വിപണിയിലെത്തി. ഇതുവരെ 0.8 ലിറ്റര്‍ എന്‍ജിനില്‍ മാത്രമാണ് ഈ മോഡല്‍ ലഭ്യമായിരുന്നത്.
ഡാറ്റ്‌സന്‍ ഗോ-യുടെ 1.2 ലിറ്റര്‍ എന്‍ജിനാണ് ഇയോണിനെ ഈ നിലയിലേക്കുയര്‍ത്താന്‍ കാരണമായതെന്നു പറയാം. ഗോ ഹാച്ച്ബാക്ക് ഇയോണ്‍ അടക്കമുള്ള ചെറുകാറുകള്‍ക്കു നേരെ വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. 1 ലിറ്റര്‍ കാപ്പ എന്‍ജിന്‍ ഘടിപ്പിച്ച ഇയോണ്‍ പതിപ്പിന് ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 3,83,130 രൂപയാണ് വില.
ഇയോണിന്റെ മാഗ്ന വേരിയന്റില്‍ മാത്രമേ കാപ്പ എന്‍ജിന്‍ ഘടിപ്പിക്കുന്നുള്ളൂ.

എലൂമിനിയം കൊണ്ടാണ് കാപ്പ എന്‍ജിന്റെ നിര്‍മിതി. ഇത് ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ട്. എന്‍ജിന്റെ ഭാരക്കുറവ് വാഹനത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയായി പരിണമിക്കുന്നു.
യൂറോ 5 നിലവാരത്തിലുള്ള കരിമ്പുകച്ചട്ടങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന വിധത്തില്‍ കാപ്പ് എന്‍ജിനെ ഹോണ്ട ട്യൂണ്‍ ചെയ്തിട്ടുണ്ട്. കുറഞ്ഞ കരിമ്പുക മാത്രമേ ഈ എന്‍ജിനില്‍ നിന്നും പുറത്തുവരൂ.
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. ഈ എന്‍ജിന്റെ ഇന്ധനക്ഷമത, ലിറ്ററിന് 20.3 കിലോമീറ്ററാണ്.


Click it and Unblock the Notifications








