ഡാറ്റ്‌സന്‍ ഗോ ഇഫക്ട്: ഇയോണിന്റെ 1 ലിറ്റര്‍ പതിപ്പ്
ഇയോണ്‍ ചെറുകാറിന് 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കാന്‍ ഹ്യൂണ്ടായി ആലോചിക്കുന്നതായി ഊഹങ്ങള്‍ പറയുന്നു.
നിലവില്‍ 0.8 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് ഇയോണിലുള്ളത്. ഈ എന്‍ജിന്‍ 55 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 75 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.

വരുമെന്ന് പ്രതീക്ഷിക്കുന്ന 1 ലിറ്റര്‍ എന്‍ജിനും 3 സിലിണ്ടര്‍ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ എന്‍ജിന്‍ ഘടിപ്പിച്ച് ഹ്യൂണ്ടായ് ഐ10ന്റെ യൂറോപ്യന്‍ പതിപ്പ് നിരത്തിലുണ്ട്.
65 കുതിരശക്തി പകരുന്നതാണ് യൂറോപ്യന്‍ പതിപ്പിന്റെ എന്‍ജിന്‍. 95 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.
യൂറോപ്യന്‍ എന്‍ജിന്റെ അതേ സവിശേഷതകള്‍ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. മൈലേജ് കൂട്ടുന്നതിന്റെ ഭാഗമായി എന്‍ജിന്‍ കരുത്ത് കുറയ്ക്കും.
ചെറിയ തോതിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ കൂടി വരുത്തിയ 2014 ഇയോണ്‍ പതിപ്പിനോടൊപ്പമായിരിക്കും 1 ലിറ്റര്‍ എന്‍ജിന്‍ കാണുക. ഇയോണിന്റെ മുന്‍വശം ചെറുയ തോതില്‍ മാറാനിടയുണ്ട്. മറ്റു ഭാഗങ്ങള്‍ മാറ്റമില്ലാതെ തുടരും.
മാരുതി ആള്‍ട്ടോ കെ10, ഡാറ്റ്‌സന്‍ ഗോ എന്നീ വാഹനങ്ങള്‍ക്ക് ഒരു പെര്‍ഫെക്ട് എതിരാളിയായി ഇയോണിന്റെ 1 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ് മാറിയേക്കും.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








