ഹ്യൂണ്ടായ് എക്‌സെന്റ് ഈ മാസം ഒടുവില്‍
ഇക്കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഹ്യൂണ്ടായ് എക്‌സെന്റ് ചെറുസെഡാന്‍ ഈ മാസം ഒടുവില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് ഐ10ന്റെ സെഡാന്‍ പതിപ്പ് എന്ന പേരിലാണ് എക്‌സെന്റ് വിപണിയില്‍ കൂടുതല്‍ പരിചിതം. 4 മീറ്ററില്‍ താഴെ വരുന്ന ഈ വാഹനത്തിന്റെ വരവ് സെഗ്മെന്റില്‍ കടുത്ത മത്സരത്തിന് വഴിവെക്കും.
1.2 ലിറ്റര്‍ കാപ്പ2 പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും പേറിയായിരിക്കും എക്‌സെന്റ് ചെറുസെഡാനിന്റെ രംഗപ്രവേശം. ഡീസല്‍ എന്‍ജിന്‍ പതിപ്പുകളില്‍ ഒരെണ്ണം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് എത്തിച്ചേരും.

സെഗ്മെന്റില്‍ ഇന്നുവരെയില്ലാത്ത സവിശേഷതകളുമായാണ് എക്‌സെന്റ് വിപണി പിടിക്കാനൊരുങ്ങുന്നത്. പിന്‍ കാബിനില്‍ എസ് വെന്റുകള്‍, ഇന്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, പുഷ് സ്റ്റാര്‍ട് ബട്ടണ്‍, റിയര്‍ പാര്‍ക്കിംഗ് കാമറ, ഡ്രൈവര്‍ സീറ്റിന് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം തുടങ്ങിയ പുതിയ സന്നാഹങ്ങള്‍ എക്‌സെന്റില്‍ കാണാം.

ഹോണ്ട അമേസ്, മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ എന്നീ വാഹനങ്ങളാണ് നിലവില്‍ ചെറുസെഡാന്‍ സെഗ്മെന്റിലെ താരങ്ങള്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, സെന്‍ട്രല്‍ ലോക്കിംഗ് സൗകര്യം തുടങ്ങിയവ വാഹനത്തിലുണ്ടായിരിക്കും.
2 ഡിന്‍ ഓഡിയോ സിസ്റ്റം, യിഎസ്ബി, സിഡി പ്ലേയര്‍, 1 ജിബി ഇന്റേണല്‍ മെമറി, ഓട്ടോ ഫോള്‍ഡിംഗ് മിററുകള്‍, പൂര്‍ണമായും മടക്കാവുന്ന പിന്‍സീറ്റുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും എക്‌സെന്റിലുണ്ട്.


Click it and Unblock the Notifications








