ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 സ്‌പോര്‍ട്‌സ് എഡിഷന്‍

By Santheep

ഗ്രാന്‍ഡ് ഐ10 എന്ന വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. കാറിന്റെ വില്‍പനയില്‍ ഹ്യൂണ്ടായ് സന്തുഷ്ടരാണ്. സംഗതി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന് ഒരു 'സ്‌പോര്‍ട്‌സ് എഡിഷന്‍' പുറത്തിറക്കിയിരിക്കുകയാണ് ഹ്യൂണ്ടായ്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ലോഞ്ച് ചെയ്ത ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന് ഇന്ത്യയിലിപ്പോള്‍ 1.1 ലക്ഷം ഉപയോക്താക്കളുണ്ട്. വെറും പത്തു മാസം കൊണ്ടാണ് ആദ്യത്തെ 1 ലക്ഷം ഗ്രാന്‍ഡ് ഐ10 വിറ്റഴിക്കപ്പെട്ടത്.

Hyundai Grand i10 SportZ Edition to celebrate a year in India

14 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബ്ലൂടൂത്ത്, സ്റ്റീയറിങ് വീലിലെ ഓഡിയോ - ബ്ലൂടൂത്ത് നിയന്ത്രണങ്ങള്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഈ ആനിവേഴ്‌സറി പതിപ്പിലുണ്ട്.

റിയര്‍ സ്‌പോയ്‌ലര്‍, കറുപ്പ് നിറത്തിലുള്ള ബി പില്ലാര്‍, ബോഡ് ഗ്രാഫിക്‌സ് എന്നിവയും ഈ പ്രത്യേക പതിപ്പിലുണ്ട്. ചുവപ്പും കറുപ്പും വര്‍ണപദ്ധതിയിലുള്ള ഇന്റീരിയറില്‍ ക്ലോത്ത് അപ്‌ഹോള്‍സ്റ്ററിയാണ് ചേര്‍ത്തിരിക്കുന്നത്.

ഗ്രാന്‍ഡ് ഐ10 സ്‌പോര്‍ട്‌സ് എഡിഷന്റെ പെട്രോള്‍ പതിപ്പിന് 511,550 രൂപയാണ് വില. ഡീസല്‍ പതിപ്പിന് 598,554 രൂപ വരും.

More from DriveSpark

Article Published On: Wednesday, September 3, 2014, 18:13 [IST]
English summary
Hyundai Motor India Limited celebrates Grand i10′s maiden anniversary with a SportZ Edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X