പുതിയ ഐ20ക്ക് 250 കുതിരകളെ പൂട്ടിയ 'എന്‍' പതിപ്പ്
2012 പാരിസ് മോട്ടോര്‍ ഷോയില്‍ വെച്ചാണ് 'ഹ്യൂണ്ടായ് എന്‍' ബ്രാന്‍ഡിന്റെ കടന്നുവരവ് സംബന്ധിച്ച ആദ്യത്തെ സൂചന ലഭിക്കുന്നത്. പിന്നീട് മാസങ്ങള്‍ക്കുശേഷം എന്‍ ബ്രാന്‍ഡിന്റെ ലോഞ്ച് പ്രഖ്യാപനവും നടന്നു. റാലി കാറുകള്‍ക്കു വേണ്ടി മാത്രമുണ്ടാക്കിയ ബ്രാന്‍ഡല്ല ഇത്. വോള്യം വിപണിയില്‍ ഹ്യൂണ്ടായ് വിറ്റഴിക്കുന്ന വാഹനങ്ങളില്‍ സ്‌പോര്‍ട്‌സ് കാര്‍ സൗന്ദര്യം ചേര്‍ക്കുന്നതിനായി ഈ ബ്രാന്‍ഡ് ഉപയോഗിക്കുമെന്ന് അന്നേ വ്യക്തമാക്കിയിരുന്നു.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹ്യൂണ്ടായ് ഐ20യുടെ രണ്ടാം തലമുറ മോഡലില്‍ എന്‍ പെര്‍ഫോമന്‍സ് ബാഡ്ജ് കാണാന്‍ കഴിയുമെന്നാണ്. ഇത് അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തുമെന്നും അറിയുന്നു.

1.6 ലിറ്റര്‍ ശേഷിയുള്ള ഒരു എന്‍ജിനാണ് എന്‍ ബാഡ്ജ് ചേര്‍ത്ത ഐ20-യില്‍ ചേര്‍ക്കുവാന്‍ ആലോചിക്കുന്നത്. 250 കുതിരശക്തി പുറത്തെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഈ ടര്‍ബോ എന്‍ജിനെ സജ്ജമാക്കും. ഐ20യുടെ ഡബ്ല്യുആര്‍സി മോഡലിന്റെ ഡിസൈന്‍ ശൈലിയില്‍ നിന്ന് പലതും കടംകൊണ്ടായിരിക്കും വോള്യം വിപണിയിലേക്കുള്ള എന്‍ ബാഡ്ജ് ഐ20 മോഡല്‍ തയ്യാറാവുക.

ഹ്യൂണ്ടായ് ഐ20 എന്‍ പതിപ്പ് നിലവില്‍ വിപണികളിലുള്ള ഫോക്‌സ്‌വാഗണ്‍ പോളോ ആര്‍ ഡബ്ല്യുആര്‍സി അടക്കമുള്ള മോഡലുകളുമായി മത്സരിക്കും. ഈ വാഹനത്തിന്റെ 5 ഡോര്‍ പതിപ്പ് നിര്‍മിക്കുമോ എന്നും ഇന്ത്യയിലേക്കു വരുമോ എന്നുമെല്ലാം ചോദിക്കാന്‍ സമയമായിട്ടില്ല. ആദ്യം നിര്‍മിച്ച് വിപണിയിലെത്തിക്കുക 3 ഡോര്‍ പതിപ്പായിരിക്കും. ഹ്യൂണ്ടായ് പുറത്തുവിട്ട സ്‌കെച്ച് 3 ഡോര്‍ പതിപ്പിന്റെയാണ്.


Click it and Unblock the Notifications








