ഹ്യൂണ്ടായ് വെര്‍ണ 2015 ആദ്യമാസങ്ങളില്‍ ഇന്ത്യയില്‍
ഹ്യൂണ്ടായ് വെര്‍ണയ്ക്ക് ജൂണ്‍ മാസത്തിലാണ് ഒരു വന്‍ പുതുക്കല്‍ ലഭിച്ചത്. റഷ്യന്‍ വിപണിയില്‍ ഈ പതിപ്പ് ഇതിനകം തന്നെ എത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ചെന്നൈയില്‍ പലയിടങ്ങളിലായി പുതിയ വെര്‍ണ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തുകയുണ്ടായി. വാഹനത്തിന്റെ ലോഞ്ച് 2015ന്റെ ആദ്യപാദത്തില്‍ തന്നെ നടക്കുമെന്ന് വാര്‍ത്തകള്‍ പറയുന്നു.
വെര്‍ണ ചൈനീസ് വിപണിയിലും ഇതിനിടെ എത്തിയിട്ടുണ്ട്. സാങ്കേതികമായും സൗന്ദര്യപരമായും നിരവധി മാറ്റങ്ങളാണ് ഈ പതിപ്പില്‍ വരുത്തിയിട്ടുള്ളത്.

സൗന്ദര്യപരമായ മാറ്റങ്ങള്‍ കാറിന്റെ മുന്‍വശത്തു തന്നെ വ്യക്തമാണ്. ഹെഡ്‌ലാമ്പിന് കാര്യമായ ഡിസൈന്‍ മാറ്റം വന്നിട്ടുണ്ട്. രൂപമാറ്റം വന്ന ഫോഗ് ലാമ്പില്‍ ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഘഠിപ്പിച്ചിട്ടുണ്ട്. ഗ്രില്‍ ഡിസൈനിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു.
പിന്‍വശത്ത് എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്ത ബ്രേക്ക് ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു. രൂപത്തില്‍ മാറ്റം വന്ന റിഫ്‌ലക്ടറും ശ്രദ്ധേയം. എക്സ്റ്റീരിയറിലാണ് കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈന്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരും.

എന്‍ജിനുകളുടെ കാര്യത്തില്‍ പുതിയ വെര്‍ണയ്ക്ക് മാറ്റമില്ല. 1.4 ലിറ്ററിന്റെയും 1.6 ലിറ്ററിന്റെയും പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിലുള്ളത്. റഷ്യയില്‍ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പം മാന്വല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ചേര്‍ത്തിരിക്കുന്നതായി കാണാം.


Click it and Unblock the Notifications








