ഹ്യൂണ്ടായിക്ക് ഹരിതാഭിമുഖ്യം കൂടുതല്‍

By Santheep

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാവ് ഹ്യൂണ്ടായ് മോട്ടോര്‍ ഗ്രൂപ്പിനെ അമേരിക്കയിലെ ഏറ്റവും പാരിസ്ഥിതികാഭിമുഖ്യമുള്ള വാഹന നിര്‍മാതാവായി തിരഞ്ഞെടുത്തു. മലിനീകരണത്തെ ചെറുക്കുന്ന വിധത്തിലുള്ള സാങ്കേതികതകള്‍ കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹം, ഇലക്ട്രിക് ഹൈബ്രിഡുകളോട് ഉന്മുഖമായ നിലപാടുകള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഹ്യൂണ്ടായിയെ 'ഗ്രീനസ്റ്റ് ഓട്ടോമേക്ക'റായി തെരഞ്ഞെടുത്തിരിക്കുന്നത്.

മുന്‍ വര്‍ഷത്തില്‍ ഹോണ്ടായായിരുന്നു ഈ അംഗീകാരത്തിനു പാത്രമായത്. ഇത്തവണ ഹോണ്ട പക്ഷേ, രണ്ടാം സ്ഥാനത്തായിപ്പോയി. മൂന്നാമത് ടൊയോട്ടയും നാലാമത് ഫോക്‌സ്‌വാഗണുമാണ് വന്നിരിക്കുന്നത്.

Hyundai beats Honda to become the greenest car maker

'യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ്‌സ്' എന്ന സംഘടനയാണ് ഹരിതാഭിമുഖ്യം കൂടിയ വാഹനനിര്‍മാതാക്കളെ തെരഞ്ഞെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, അണ്വായുധ നിയന്ത്രണം എന്നീ പരിപാടികളുള്ള സംഘടനയാണിത്.

യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ്‌സ് തയ്യാറാക്കിയ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, ക്രൈസ്‌ലര്‍ ഗ്രൂപ്പ് എന്നീ വാഹനനിര്‍മാതാക്കളുടെ സ്ഥാനം.

2017ല്‍ യുഎസ് സര്‍ക്കാര്‍ കുറെക്കൂടി കര്‍ശനമായ കരിമ്പുകച്ചട്ടങ്ങളും മലിനീകരണ നിയന്ത്രണങ്ങളും കൊണ്ടുവരാനൊരുങ്ങുകയാണ്. ഈ ചട്ടങ്ങള്‍ കാര്‍ നിര്‍മാതാക്കളെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും നിര്‍ബന്ധിക്കും. 2025ഓടെ നിലവിലുള്ളതിന്റെ രണ്ടിരട്ടിയായി ഇന്ധനക്ഷമത വര്‍ദിപ്പിക്കേണ്ടി വരും.

ടര്‍ബോചാര്‍ജിങ് സാങ്കേതികത ഉപയോഗിച്ച് ഇന്ധനക്ഷമത കാര്യമായി ഉയര്‍ത്തുവാന്‍ ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ട്. പെട്രോള്‍-ഇലക്ട്രിക് പതിപ്പുകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ശൈലിയാണ് ഹ്യൂണ്ടായ് ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 29, 2014, 13:43 [IST]
English summary
South Korea’s Hyundai Motor Group, overthrew Honda as greenest automaker in the US.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X