ഹ്യൂണ്ടായ് 140,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു
ഹ്യൂണ്ടായ് 140,000 കാറുകള്‍ തിരിച്ചുവിളിച്ചു. എയര്‍ബാഗ് സംവിധാനവുമായി ബന്ധപ്പെട്ട തകരാറാണ് കാരണമായി പറയുന്നത്.
നോര്‍ത്ത് അമേരിക്കയിലും പ്യുവര്‍ടോ റിക്കോയിലും വിറ്റഴിച്ച വാഹനങ്ങളാണ് ഇപ്പോഴത്തെ തിരിച്ചുവിളിയില്‍ ഉള്‍പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വിറ്റ ഹ്യൂണ്ടായ് മോഡലുകളിലേതെങ്കിലും ഇതേ പ്രശ്‌നമുള്ളതാണോ എന്നത് വ്യക്തമായിട്ടില്ല.

പ്രശ്‌നം സംബന്ധിച്ച എല്ലാ വിവരങ്ങളും അധികൃതരെ ധരിപ്പിച്ചിട്ടുണ്ട് ഹ്യൂണ്ടായ്. ഹ്യൂണ്ടായ് ടക്‌സന്‍ എസ്‌യുവി മോഡലിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. എയര്‍ബാഗ് തകരാര്‍ മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായെന്ന് ഹ്യൂണ്ടായ് വ്യക്തമാക്കുന്നു.
സ്റ്റീയരിംഗ് വീലില്‍ ചേര്‍ത്തിട്ടുള്ള എയര്‍ബാഗിന്റെ ബോള്‍ട്ടാണ് പ്രശ്‌നക്കാരന്‍. ഹ്യൂണ്ടായ് പറയുന്നത്, ഈ ബോള്‍ട്ട് വേണ്ടവിധത്തില്‍ ഉറപ്പിച്ചിട്ടില്ല എന്നാണ്.
തിരിച്ചുവിളിക്കുന്ന വാഹനങ്ങളില്‍ 3500 എണ്ണം പ്യൂവര്‍ടോ റിക്കോയില്‍ നിന്നാണ് ബാക്കി 1,37,500 വാഹനങ്ങളും നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ളവയാണ്. 2011നും 2014നും ഇടയില്‍ നിര്‍മിക്കപ്പെട്ട മോഡലുകള്‍ക്കാണ് പ്രശ്‌നമുള്ളത്. സര്‍വീസ് സെന്ററുകളിലെത്തിയ ചില വാഹനങ്ങളില്‍ പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.


Click it and Unblock the Notifications








