ഹ്യൂണ്ടായ് ഐഎക്‌സ്25 വിവരങ്ങള്‍ പുറത്ത്
ഹ്യൂണ്ടായ് ഐഎക്‌സ്25 എസ്‌യുവി മോഡലിന്റെ സാങ്കേതിക സവിശേഷതകള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തായി. ചൈനീസ് വിപണിയില്‍ അടുത്തു തന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ ചെറു എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് വേരിയന്റുകളാണ് ഐഎക്‌സ്25 മോഡലിനുള്ളത്. രണ്ട് എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനം വിപണി പിടിക്കും. 1.6 ലിറ്റര്‍ ശേഷിയുള്ളതും 2.0 ലിറ്റര്‍ ശേഷിയുള്ളതുമാണ് ഈ എന്‍ജിനുകള്‍.

1.6 ലിറ്റര്‍ എന്‍ജിന്‍ 6300 ആര്‍പിഎമ്മില്‍ 124.5 പിഎസ് കരുത്താണ് പുറത്തെടുക്കുക. 4850 ആര്‍പിഎമ്മില്‍ എന്‍എം ചക്രവീര്യം ഉള്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.
2 ലിറ്റര്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക 160.4 പിഎസ് കരുത്താണ്, 6500 ആര്‍പിഎമ്മില്‍. 4800 ആര്‍പിഎമ്മില്‍ 193.2 എന്‍എം ആണ് ചക്രവീര്യം.
ചൈനീസ് പതിപ്പുകളില്‍ എന്‍ട്രി ലെവലില്‍ മാത്രമേ മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കൂ. മറ്റു വേരിയന്റുകളില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ക്കും. ഉയര്‍ന്ന വേരിയന്റില്‍ ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച് വിപണിയിലെത്തിക്കും. മറ്റ് പതിപ്പുകളെല്ലാം ഫ്രണ്ട് വീല്‍ ഡ്രൈവാണ്.
1.6 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ബേസ് വേരിന്റ് മികച്ച മൈലേജ് പകരുന്നു. ലിറ്ററിന് 14.49 കിലോമീറ്ററാണ് മൈലേജ്. ഏറ്റവുമുയര്‍ന്ന പതിപ്പിന്റെ (ഫോര്‍വീല്‍ഡ്രൈവ്) ഇന്ധനക്ഷമത ലിറ്ററിന് 12.19 കിലോമീറ്ററാണ്.


Click it and Unblock the Notifications








