ഹ്യൂണ്ടായ് ഐഎക്‌സ്25 ലോഞ്ച് ചെയ്തു

By Santheep

ഹ്യൂണ്ടായ് ഐഎക്‌സ്25 ചെറു ക്രോസ്സോവര്‍ ചൈനീസ് വിപണിയില്‍ ലോഞ്ച് ചെയ്തു. 119,800 യ്വാന്‍ ആണ് വാഹനത്തിനു വില. ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിലവാരത്തിലേക്കു മാറ്റിയാല്‍ 11.96 ലക്ഷം രൂപ.

ഐഎക്‌സ്25 മോഡലിന് ആറ് വേരിയന്റുകളാണുള്ളത്. രണ്ട് എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനം‌ ലഭ്യമാണ്. 1.6 ലിറ്റര്‍ ശേഷിയുള്ളതും 2.0 ലിറ്റര്‍ ശേഷിയുള്ളതുമാണ് ഈ എന്‍ജിനുകള്‍.

ഹ്യൂണ്ടായ് ഐഎക്‌സ്25 ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് ഐഎക്‌സ്25 ലോഞ്ച് ചെയ്തു

1.6 ലിറ്റര്‍ എന്‍ജിന്‍ (6300 ആര്‍പിഎമ്മില്‍) 124.5 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 4850 ആര്‍പിഎമ്മില്‍ എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 2 ലിറ്റര്‍ എന്‍ജിന്‍ പുറത്തെടുക്കുക 160.4 പിഎസ് കരുത്താണ്, (6500 ആര്‍പിഎമ്മില്‍). 4800 ആര്‍പിഎമ്മില്‍ 193.2 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കപ്പെടുന്നു.

ഹ്യൂണ്ടായ് ഐഎക്‌സ്25 ലോഞ്ച് ചെയ്തു

ചൈനീസ് പതിപ്പുകളില്‍ എന്‍ട്രി ലെവല്‍ മോഡലില്‍ മാത്രമേ മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിട്ടൂള്ളീൂ. ഇന്ത്യയില്‍ എങ്ങനെയായിരിക്കും വേരിയൻറ് നിലകള്‍ എന്നത് കണ്ടറിയണം. മറ്റു വേരിയന്റുകളില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. ഉയര്‍ന്ന വേരിയന്റില്‍ ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച് വിപണിയിലെത്തിക്കും. മറ്റെല്ലാ പതിപ്പുകളും ഫ്രണ്ട് വീല്‍ ഡ്രൈവാണ്.

ഹ്യൂണ്ടായ് ഐഎക്‌സ്25 ലോഞ്ച് ചെയ്തു

1.6 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ബേസ് വേരിന്റ് മികച്ച മൈലേജ് പകരുന്നു. ലിറ്ററിന് 14.49 കിലോമീറ്ററാണ് മൈലേജ്. ഏറ്റവുമുയര്‍ന്ന പതിപ്പിന്റെ (ഫോര്‍വീല്‍ഡ്രൈവ്) ഇന്ധനക്ഷമത ലിറ്ററിന് 12.19 കിലോമീറ്ററാണ്.

ഹ്യൂണ്ടായ് ഐഎക്‌സ്25 ലോഞ്ച് ചെയ്തു

4,270 മില്ലിമീറ്റര്‍ നീളമാണ് ഐഎക്‌സ്25നുള്ളത്. ഇന്ത്യയിലെത്തുമ്പോള്‍ ചെറു എസ്‌യുവികൾക്കുള്ള നികുതിയിളവ് ഈ വാഹനത്തിന് ലഭിക്കില്ല. 4 മീറ്ററില്‍ താഴെ നീളം വരുന്നവയ്ക്കു മാത്രമാണ് ഈ നികുതിയിളവ് ലഭിക്കുക.

More from DriveSpark

Article Published On: Saturday, October 11, 2014, 14:56 [IST]
English summary
The Hyundai ix25 compact crossover SUV has been launched in China at a starting price of 119,800 yuan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X