മാരുതി, ഹ്യൂണ്ടായ്, ഹോണ്ട വിലവര്‍ധനയ്ക്ക്

By Santheep

ഏറെ നാളുകളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിലകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഏതാണ്ട് ഒമ്പത് മാസമായി കാര്യങ്ങള്‍ ഇങ്ങനെയാണ്. വിപണിയുടെ നിശ്ചലാവസ്ഥയാണ് കാര്‍നിര്‍മാതാക്കളെ വിലകള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു നിറുത്തിയത്. എന്നാല്‍ ഈ സ്ഥിതി അധികകാലം തുടരാന്‍ സാധ്യതയില്ല എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. മാരുതി, ഹ്യൂണ്ടായ്, ഹോണ്ട, ബിഎംഡബ്ല്യു എന്നീ കമ്പനികള്‍ വിലവര്‍ധന നടപ്പാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിച്ചു തുടങ്ങിയതായാണ് ലഭ്യമായ വിവരങ്ങള്‍ പറയുന്നത്.

അസംസ്‌കൃതവസ്തുക്കളുടെ വിലയിലും മറ്റു ചെലവുകളുടെ കാര്യത്തിലുമെല്ലാം ഇക്കഴിഞ്ഞ മാസങ്ങളില്‍ വന്‍ വര്‍ധന വന്നിട്ടുണ്ടെന്ന് വ്യാവസായിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ആനുപാതികമായ വര്‍ധന കാര്‍വിലകളില്‍ വന്നിട്ടില്ല കഴിഞ്ഞ കുറെ മാസങ്ങളായി. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു ഉത്സവസീസണിലെ വില്‍പനയില്‍ കാര്‍നിര്‍മാതാക്കള്‍. എന്നാലിതും പാളിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി മാസമാകുമ്പോഴേക്ക് പുതുക്കിയ വിലകള്‍ നിലവില്‍ വരുത്താനാണ് കമ്പനികളുടെ ആലോചന.

നേരത്തെ കാര്‍വിപണിയെ സഹായിക്കാനായി 4 മുതല്‍ 6 ശതമാനം വരെ എകൈ്‌സസ് ഡ്യൂട്ടി ഇളവ് നല്‍കിയിരുന്നു സര്‍ക്കാര്‍. ഇത് വലിയതോതിലൊന്നും വിപണിയെ സഹായിക്കുകയുണ്ടായില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടുകളും സര്‍ക്കാര്‍ സഹായം മൂലമുണ്ടായ വിലക്കുറവുമൊന്നും വില്‍പനയില്‍ വലിയ മാറ്റമുണ്ടാക്കിയില്ല എന്നത് നിരാശ പടര്‍ത്തിയ കാര്യമാണ്.

എല്ലാ കാര്‍നിര്‍മാതാക്കളും ഏതാണ്ട് ഒരേസമയത്ത് വില വര്‍ധിപ്പിക്കാറാണ് ഓട്ടോവിപണിയില്‍ പതിവ്. എന്നാലിത്തവണ ഇക്കാര്യത്തില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും കേള്‍ക്കുന്നു. എല്ലാ കാര്‍നിര്‍മാതാക്കളും വിലവര്‍ധന വരുത്തുന്നതിനോട് അനുകൂലമായ സമീപനമല്ല എടുക്കുന്നത്. വിപണി കുറെക്കൂടി ഉഷാര്‍ കൈവരിക്കാന്‍ കുറച്ചുകൂടെ കാത്തിരിക്കാം എന്ന നിലപാടുള്ളവരും ഉണ്ട്. മാരുതി, ഹോണ്ട, ഹ്യൂണ്ടായ്, ബിഎംഡബ്ല്യു എന്നിവര്‍ ഏതായാലും ഇക്കൂട്ടത്തിലില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Hike Prices

ഹ്യൂണ്ടായില്‍ നിന്നുള്ള പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കുമെന്ന് കമ്പനി അറിയിക്കുന്നു. ഈ മാസത്തില്‍ തന്നെ മാരുതിയുടെയും ബിഎംഡബ്ല്യുവിന്റെയും നിലപാട് വ്യക്തമായി അറിയാനൊക്കും.

ഫെസ്റ്റിവല്‍ സീസണില്‍ വന്‍വില്‍പന നടന്ന ടൂ വീലര്‍ സെഗ്മെന്റില്‍ ഇതിനകം തന്നെ ചിലര്‍ വിലനവര്‍ധന നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബൈക്ക്‌നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പാണ് ഇവരിലൊരാള്‍.

കഴിഞ്ഞ കുറെ മാസങ്ങളില്‍ നടത്തിയ വന്‍ നിക്ഷേപം ചെറിയ തോതിലെഹ്കിലും തിരിച്ചുപിടിക്കേണ്ടതിന്റെ സമ്മര്‍ദ്ദത്തിലാണ് തങ്ങളെന്ന് ഹ്യൂണ്ടായ് പറയുന്നു. നടപ്പുവര്‍ഷം നാല് കാറുകളാണ് ഹ്യൂണ്ടായ് പുറത്തിറക്കിയത്.

More from DriveSpark

Article Published On: Tuesday, November 11, 2014, 12:55 [IST]
English summary
Carmakers like Hyundai Motors, Maruti Suzuki, BMW and others contemplating price rise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X