സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ഹ്യൂണ്ടായ് ഓഫര്‍
രാജ്യത്തെ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യം വെച്ച് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. പ്രൈഡ് ഓഫ് ഇന്ത്യ എന്നാണ് ഈ പദ്ധതിയുടെ പേര്.
വിവിധ ഹ്യൂണ്ടായ് കാര്‍ മോഡലുകള്‍ വാങ്ങുന്ന കേന്ദ്ര / സംസ്ഥാന സര്‍ക്കാ ജീവനക്കാര്‍ക്ക് 30,000 രൂപ വരെയുള്ള നേട്ടങ്ങളാണ് പ്രൈഡ് ഓഫ് ഇന്ത്യ പദ്ധതി പ്രകാരം പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ മോഡലുകള്‍ക്കനുസൃതമായി ഓഫര്‍ തുകയില്‍ വ്യത്യാസം വരും.

ജൂണ്‍ 14 മുതലാണ് പ്രൈഡ് ഓഫ് ഇന്ത്യ പദ്ധതിക്ക് തുടക്കമാവുക. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരുകളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ പദ്ധതിക്കു കീഴില്‍ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കും.
രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുമായി അടുത്ത ബന്ധം തീര്‍ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ഹ്യൂണ്ടായ് ഇന്ത്യ വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഇന്നത്തെ വീഡിയോ
മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി
പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്. വീഡിയോ താഴെ.


Click it and Unblock the Notifications








