ഹ്യൂണ്ടായ് ഐ10 ടാക്‌സികള്‍ നിരത്തിലേക്ക്
ഹ്യൂണ്ടായ് ഇന്ത്യ രാജ്യത്തെ ടാക്‌സി വിപണിയിലേക്ക് കണ്ണുവെക്കുന്നതായി സൂചന. തങ്ങളുടെ ഐ10 മോഡലിനെ ടാക്‌സിയാക്ക് മാറ്റാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. മുംബൈയിലായിരിക്കും ആദ്യത്തെ ഐ10 ടാക്‌സികള്‍ എത്തുക.
മുംബൈക്കു പിന്നാലെ ദില്ലി, ബങ്കളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഐ10 ടാക്‌സികള്‍ വരും. നിലവില്‍ ഗ്രാന്‍ഡ് ഐ10 മോഡലിലേക്ക് വലിയ വിഭാഗം ഉപഭോക്താക്കളും ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഐ10 മോഡലിനുമേല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഹ്യൂണ്ടായിയെ ധൈര്യപ്പെടുത്തുന്നത് ഇതാണ്.
വരുംമാസങ്ങളില്‍ മുംബൈ ടാക്‌സി വിപണിയില്‍ വന്‍തോതിലുള്ള വില്‍പനകള്‍ നടക്കാനിരിക്കുകയാണ്. പുതിയ 7,843 പെര്‍മിറ്റുകള്‍ മുംബൈ അധികൃതര്‍ അനുവദിക്കുന്നുണ്ട്. ദില്ലി നഗരത്തില്‍ പതിനഞ്ച് വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിച്ചുകൊണ്ടുള്ള കോടതിയുത്തരവ് ഈയിടെയാണ് വന്നത്. ഇത് ടാക്‌സി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇതെല്ലാം മുന്നില്‍ക്കണ്ടുള്ള നീക്കമാണ് ഹ്യൂണ്ടായ് നടത്തുന്നത്.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഹ്യൂണ്ടായ് ഐ10 വാങ്ങുന്നതിനെ ഈ നീക്കം ബാധിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. ഹ്യൂണ്ടായ് അവതരിപ്പിച്ചിട്ടുള്ള പുതുതലമുറ മോഡലുകളാണ് ഇതിനുത്തരം. ഏതെങ്കിലും തരത്തില്‍ ഐ10 വില്‍പനയെ ടാക്‌സി വിപണിപ്രവേശം ബാധിച്ചാലും വലിയ പരിക്കൊന്നും പറ്റാനിടയില്ല. ധാരാളം പേര്‍ ഐ10 മോഡലിനെ ഇഷ്ടപ്പെടുന്നതിനാല്‍ വില്‍പനയില്‍ അങ്ങനെയൊരു പ്രശ്‌നം ഹ്യൂണ്ടായ് കാണുന്നില്ലായെന്നും വരാവുന്നതാണ്.
ഹ്യൂണ്ടായ് സാന്‍ട്രോ മോഡല്‍ വിപണിയില്‍നിന്നും പിന്‍വാങ്ങുന്നതും ഐ20 ടാക്‌സി എന്ന ആശയത്തിനു പിന്നിലുണ്ട്.


Click it and Unblock the Notifications








