ഹ്യൂണ്ടായ് പ്രീ മൺസൂൺ ക്യാമ്പുകൾ തുടങ്ങി
ഹ്യൂണ്ടായിയുടെ പ്രീ-മണ്‍സൂണ്‍ ചെക്കപ്പ് ക്യാമ്പുകള്‍ നടന്നുവരികയാണ്. ജൂണ്‍ മാസം 16നു തുടങ്ങിയ ചെക്കപ്പ് ക്യാമ്പ് ഇപ്പോള്‍ കേരളത്തിലുമെത്തിയിട്ടുണ്ട്. 21നാണ് കേരളത്തിലെ ചെക്കപ്പ് ക്യാമ്പുകള്‍ക്കു തടക്കമായത്. 30 വരെ ക്യാമ്പ് തുടരും.
ബ്രേക്ക് ഫ്‌ലൂയിഡ് ലൈനുകള്‍, ടയറുകള്‍, വൈപ്പര്‍, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം, ക്ലച്ച്, സസ്‌പെന്‍ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ ക്യാമ്പുകളില്‍ പരിശോധിക്കപ്പെടും.

വാഹനത്തിന്റെ പരിചരണം സംബന്ധിച്ച് ഉഭോക്താക്കളെ ബോധവല്‍ക്കരിക്കലും ക്യാമ്പുകളുടെ ഉദ്ദേശ്യമാണ്. വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളെടുക്കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. കേടുപാടുകള്‍ വരാതിരിക്കാന്‍ എടുക്കേണ്ടുന്ന പ്രതിരോധനടപടികളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

വിവിധ സംസ്ഥാനങ്ങളിലെ ഹ്യൂണ്ടായ് പ്രീ-മണ്‍സൂണ്‍ ക്യാമ്പ് തിയ്യതികള്‍ അടുത്ത താളുകളിൽ.

മുംബൈ, നാഗ്പൂര്‍, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജൂണ്‍ 16ന് ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 27 വരെ ക്യാമ്പുകള്‍ നടക്കും. ജൂണ്‍ 20ന് ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ് എന്നിവിടങ്ങളില്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ജൂണ്‍ 29 വരെയാണ് ഇവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കുക.

കേരളത്തില്‍ ജൂണ്‍ 21നാണ് ക്യാമ്പ് തുടങ്ങിയത്. ജൂണ്‍ 30 വരെ നീളുന്നതാണ് സംസ്ഥാനത്തെ ഹ്യൂണ്ടായ് പ്രീ-മണ്‍സൂണ്‍ ക്യാമ്പ്. കര്‍ണാടകത്തില്‍ ജൂണ്‍ 23നു തുടങ്ങുന്ന ക്യാമ്പ് 30 ജൂണ്‍ 29 വരെ നീളും.

ജൂണ്‍ 23നു തുടങ്ങി 30ന് അവസാനിക്കുന്ന രീതിയിലാണ് രാജസ്ഥാനിലെ ഹ്യൂണ്ടായ് പ്രീ-മണ്‍സൂണ്‍ ക്യാമ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ആസ്സാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ജൂണ്‍ 25നാണ് പ്രീ മണ്‍സൂണ്‍ ക്യാമ്പ് തുടങ്ങുക. ഇവിടെ 30 വരെ നീളും ക്യാമ്പ്.

ആന്ധ്രയിലും തെലങ്കാനയിലും ജൂലൈ 3നു തുടങ്ങി 13ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 5 മുതല്‍ 13 വരെയാണ് ദില്ലി എന്‍സി മേഖലയില്‍ ക്യാമ്പുകള്‍ നടക്കുക. ചണ്ഡിഗഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു ആന്‍ഡ് കശ്മീര്‍, ഹരിയാന എന്നിവിടങ്ങളില്‍ ജൂലൈ 12നു തുടങ്ങി 20 അവസാനിക്കും. തമിഴ്‌നാട്ടിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഓഗസ്റ്റ് 25നാണ് തുടങ്ങുക. അവസാനിക്കുന്നത് ഓഗസ്റ്റ് 30നും.


Click it and Unblock the Notifications








