ഹ്യൂണ്ടായ് ജെനസിസിന്റെ സൂപ്പര്‍കാര്‍ പതിപ്പ് തയ്യാറാവുന്നു

By Santheep

ഹ്യൂണ്ടായിയുടെ ഏക അത്യാഡംബര കാറായ ജെനസിസിന് ഒരു 800 കുതിരശക്തി പതിപ്പ് ഒരുങ്ങുന്നു. 2014 സെമ മോട്ടോര്‍ഷോയില്‍ ജെനസിസ് സൂപ്പര്‍കാറിനെ കാണാന്‍ കഴിയും. ഇതൊരു സ്ട്രീറ്റ് ലീഗല്‍ കാറായിരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.

കൊറിയയിലെ കാര്‍ ട്യൂണിങ് വിദഗ്ധരായ ബ്ലഡ് ടൈപ്പ് റേസിങ്ങുമായി ചേര്‍ന്നാണ് ജെനസിസ് സൂപ്പര്‍കാറിനെ നിര്‍മിച്ചെടുക്കുക. ഇവര്‍ നിലവില്‍ ചിക്കാഗോ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

Hyundai readies 800 hp Genesis Coupe for 2014 SEMA

മോഡിഫൈ ചെയ്‌തെടുത്ത വാഹനത്തിന്റെ ബോഡി സ്‌റ്റൈല്‍ ഇതിനകം തന്നെ പുറത്തായിട്ടുണ്ട്.

2.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിക്കുക. ഈ എന്‍ജിന്‍ ചക്രങ്ങളിലേക്ക് 800 കുതിരശക്തി എത്തിക്കും. ജെനസിസിന്റെ സാങ്കേതികതയില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് സൂപ്പര്‍കാറാക്കി മാറ്റുന്നത്. ക്ലച്ച്, ഫ്‌ലൈവീല്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്കെല്ലാം മാറ്റം വരും.

നാലഞ്ചു വര്‍ഷം മുമ്പ് ആഡംബര കാര്‍ സെഗ്മെന്റിലേക്ക് ഹ്യൂണ്ടായ് നടത്തിയ സാഹസികമായ നീക്കത്തെയാണ് ജെനസിസ് എന്ന പേരില്‍ നാം ഇന്നറിയുന്നത്. ഹ്യൂണ്ടായിയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ തന്ത്രപരമായ ഈ നീക്കവും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, October 9, 2014, 18:22 [IST]
English summary
Hyundai along with Chicago based Korean car tuner Blood Type Racing Inc. showcase a Candy Red Genesis Coupe at the 2014 SEMA Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X