ഹ്യൂണ്ടായ് സാന്റ ഫെയെ അന്യഗ്രഹജീവികള്‍ തട്ടിയെടുക്കുന്നു!
ഹ്യൂണ്ടായ് സാന്റഫെയുടെ പുതിയ പരസ്യവീഡിയോ വൈറലാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. അന്യഗ്രഹജീവികള്‍ ഹ്യൂണ്ടായ് സാന്റ ഫെ എസ്‌യുവിയെ തട്ടിയെടുക്കാന്‍ വരുന്നതാണ് വീഡിയോ ചിത്രത്തിന്റെ തീം.
ഹോളിവുഡ് സിനിമകളുടെ തനത് ശൈലിയെ അനുകരിച്ചെടുത്ത ഈ വീഡിയോയില്‍ കുറെ അന്യഗ്രഹജീവികള്‍ ഹ്യൂണ്ടായ് സാന്റ ഫെയെ തട്ടിയെടുക്കാന്‍ പ്ലാന്‍ ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വന്‍ കരുത്തുള്ള എസ്‌യുവി പക്ഷേ അന്യഗ്രഹജീവികളുടെ ശ്രമങ്ങളെ ഹീറോയിസം കലര്‍ന്ന രീതിയില്‍ പരാജയപ്പെടുത്തുന്നു. ഗാരേജില്‍ സാന്റ ഫെ കാര്‍ എത്തുമ്പോഴാണ് ഏറ്റവും രസകരമായ കാഴ്ച നമ്മളെ കാത്തിരിക്കുന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








