ഹ്യൂണ്ടായ് സാന്‍ട്രോ പാകിസ്താനില്‍
ഹ്യൂണ്ടായിയുടെ ചെറുകാര്‍ മോഡലായ സാന്‍ട്രോ പാകിസ്താനില്‍ വില്‍പനയ്‌ക്കെത്തി. വളരെ കുറച്ചു മോഡലുകള്‍ മാത്രമാണ് പാകിസ്താനില്‍ വില്‍ക്കുക എന്നാണറിയുന്നത്.
സാന്‍ട്രോയുടെ ഇറക്കുമതി ചെയ്ത ഘടകഭാഗങ്ങള്‍ പാകിസ്താനില്‍ വെച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്. പഴയ സാന്‍ട്രോ മോഡലായ ഡ്രൈവ്‌സിപ് ആണ് പാക്‌സിതാനില്‍ വില്‍ക്കുക എന്ന് പരസ്യങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്നത് സാന്‍ട്രോ സിങ് മോഡലാണ്.

പാക്‌സിതാനിലെ സുജാവാദിലാണ് ഹ്യൂണ്ടായിയുടെ അസംബ്ലിങ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പുറത്തിറങ്ങുന്ന സാന്‍ട്രോ കാര്‍ പാക് സുസൂക്കിയുടെ വാഗണ്‍ ആര്‍ മോഡലുമായി എതിരിടും. ഈയിടെയാണ് വാഗണ്‍ ആര്‍ പാക്‌സിതാനില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. വാഗൺ ആർ മോഡൽ സാൻട്രോയെ അപേക്ഷിച്ച് കൂടുതൽ ആധുനിക ശൈലിയിലുള്ളതാണ്. ഏറ്റവും പുതിയ കെ സീരീസ് എൻജിനാണ് ഈ വാഹനത്തിലുള്ളത്.
1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് പാക്‌സിതാനിലിറങ്ങുന്ന സാന്‍ട്രോയ്ക്കുള്ളത്. ഇത് 61 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത്.
ഹ്യൂണ്ടായിക്ക് ഇന്ത്യയിൽ മികച്ച അടിത്തറയൊരുക്കുന്നതിൽ സാൻട്രോ കാർ വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യത്ത് ഇന്നും മുവ്വായിരത്തിലധികം സാൻട്രോ മോഡലുകൾ വിറ്റഴിക്കാൻ കന്പനിക്ക് സാധിക്കുന്നുണ്ട്.


Click it and Unblock the Notifications








