ഹ്യൂണ്ടായ് ഹെവി ട്രക്ക് ഉല്‍പാദനം തുടങ്ങി

ചൈനയിലെ ഹെവി ട്രക്ക് വിപണിയിലേക്ക് ഹ്യൂണ്ടായ് പ്രവേശിച്ചു. ഡൈംലര്‍ എജി, വോള്‍വോ തുടങ്ങിയ വമ്പന്മാര്‍ ഇതിനകം തന്നെ പ്രവേശിച്ചുകഴിഞ്ഞ വിപണിയിലേക്കാണ് ഹ്യൂണ്ടായ് തങ്ങളുടെ മോഡലുകളുമായി ചെല്ലുന്നത്. ചൈനയുടെ വമ്പന്‍ ട്രക്ക് വിപണിയാണ് ലക്ഷ്യം.

ചൈനയുടെ വാണിജ്യവാഹനവിപണി വന്‍തോതിലുള്ള മുന്നേറ്റമാണ് നടത്തിവരുന്നത്. മികച്ച നിലയില്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കുന്ന സാമ്പത്തികവ്യവസ്ഥകളില്‍ ഏറ്റവും മുന്നിലാണ് ചൈനയുടെ സ്ഥാനം. രാജ്യത്തെ നഗരവല്‍ക്കരണവും മറ്റ് വളരുന്ന സാമ്പത്തികവ്യവസ്ഥകളെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലാണ്.

Hyundai starts production of heavy duty trucks in China

ഹ്യൂണ്ടായ് ട്രക്ക് പ്ലാന്റ് ഇതിനകം തന്നെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

വര്‍ഷത്തില്‍ 160,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. 15,000 ബസ്സുകളും 10,000 ട്രക്കുകളും നിര്‍മിക്കുവാന്‍ വേണ്ടിയാണ് തയ്യാര്‍ ചെയ്തിട്ടുള്ളത്. ചൈനയിലെ ബസ്സ് വിപണിയില്‍ കുറെക്കൂടി ആഴത്തില്‍ വേരൂന്നാന്‍ ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വലിയ വാണിജ്യവാഹനങ്ങളുടെയും ഇടത്തരം വാണിജ്യവാഹനങ്ങളുടെയും വില്‍പനയില്‍ 21 ശതമാനത്തിന്റെ വര്‍ധന സംഭവിച്ചിട്ടുണ്ട്. വാണിജ്യവാഹനമേഖലയില്‍ ഹ്യൂണ്ടായ് അത്ര പ്രശസ്തമല്ലെങ്കില്‍ ചൈനീസ് കാര്‍ വിപണിയില്‍ സ്വന്തം സ്ഥാനമുറപ്പിച്ചിട്ടുണ്ട് കമ്പനി.

ചൈനീസ് വാണിജ്യവാഹനനിര്‍മാതാവായ സിചുവാന്‍ നഞ്ജുന്‍ ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഹ്യൂണ്ടായ് വാണിജ്യവാഹന രംഗത്തേക്ക് കടന്നിട്ടുള്ളത്. പ്ലാന്റിന്റെ പകുതിവെച്ച് ഇരുവരും പങ്കിടുന്നു.

ഇന്നത്തെ വീഡിയോ
താജിമയുടെ പുതിയ പൈക്‌സ് പീക് സമയം

യുഎസ്സില്‍ സ്ഥിതി ചെയ്യുന്ന പൈക്‌സ് പീക്ക് പ്രശസ്തമാണ്. ഈ ചുരത്തില്‍ നടക്കുന്ന പൈക്‌സ് പീക്‌സ് ഇന്റര്‍നാഷണല്‍ ഹില്‍ ക്ലൈമ്പ് ലോകമെങ്ങുമുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകര്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ്. ഇവിടെ മോണ്‍സ്റ്റര്‍ താജിമ എന്നറിയപ്പെടുന്ന നൊബുഹിറോ മോണ്‍സ്റ്റര്‍ താജിമ എത്തിയത് ഒരു പുതിയ റെക്കോഡ് സ്ഥാപിക്കാനാണ്. 2011ല്‍ താന്‍ സ്ഥാപിച്ച 9:51.278 എന്ന സമയം തിരുത്തണം! അതും, ഒരു ഇലക്ട്രിക് കാര്‍ കൊണ്ടു തന്നെ തിരുത്തണം! വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/8K6oOVET6fQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, June 25, 2014, 18:27 [IST]
English summary
Hyundai Motors, leading South Korean automakers have ventured into the production of heavy duty trucks in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X