ഹ്യൂണ്ടായ് യൂറോപ്പിലേക്കുള്ള കയറ്റുമതി അവസാനിപ്പിച്ചു
ഇന്ത്യയില്‍നിന്ന് യൂറോപ്യന്‍ വിപണിയിലേക്കുള്ള കാര്‍ കയറ്റുമതി ഹ്യൂണ്ടായ് അവസാനിപ്പിച്ചു. ചെന്നൈ പ്ലാന്റില്‍ നിന്നാണ് യൂറോപ്യന്‍ വിപണികളിലേക്ക് ഹ്യൂണ്ടായ് കാറുകള്‍ പോയ്‌ക്കൊണ്ടിരുന്നത്. നിലവിലെ ഉല്‍പാദനശേഷി ഇന്ത്യന്‍ ആവശ്യങ്ങള്‍ക്കു വേണ്ടി പൂര്‍ണമായും ഉപയോഗിക്കുക എന്നതാണ് കമ്പനി ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
യൂറോപ്യന്‍ കയറ്റുമതി അവസാനിപ്പിച്ചതോടെ കമ്പനിയുടെ കയറ്റുമതി നിരക്കില്‍ 25 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കാരാണ് ഹ്യൂണ്ടായ്. മൊത്തം കാറുകളുടെ കയറ്റുമതിയില്‍ 45 ശതമാനമാണ് ഹ്യൂണ്ടായിയുടെ വിഹിതം.

വര്‍ഷത്തില്‍ 6.3 ലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് ഹ്യൂണ്ടായിയുടെ ചെന്നൈ പ്ലാന്റിനുള്ളത്. ഇവിടെ നിര്‍മിക്കുന്ന കാറുകളില്‍ 98 ശതമാനവും വിവിധ വിദേശവിപണികളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ഹ്യൂണ്ടായിയുടെ ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്.
യൂറോപ്യന്‍ വിപണികളിലേക്കുള്ള മോഡലുകളുടെ നിര്‍മാണം തുര്‍ക്കിയില്‍ കേന്ദ്രീകരിക്കുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്. ഐ10, ഐ20, എലൈറ്റ് ഐ20 എന്നീ മോഡലുകള്‍ തുര്‍ക്കിയില്‍ നിര്‍മിക്കുന്നുണ്ട്.


Click it and Unblock the Notifications








