ഹ്യൂണ്ടായ് വെര്‍ണയുടെ പുതിയ ബേസ് പതിപ്പ് എത്തി
ഹ്യൂണ്ടായ് വെര്‍ണയ്ക്ക് പുതിയ ബേസ് വേരിയന്റ് ലോഞ്ച് ചെയ്തു. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായാണ് ഈ വേരിയന്റിന്റെ ലോഞ്ച് സംഭവിച്ചത്. ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പുതിയ വേരിയന്റിനെ വിളിക്കേണ്ടത് 'ഹ്യൂണ്ടായ് വെര്‍ണ ജിഎല്‍' എന്നാണ്.
പെട്രോള്‍ എന്‍ജിന്‍ മോഡല്‍ നിരയിലും ഡീസല്‍ എന്‍ജിന്‍ നിരയിലും ഈ വേരിയന്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

എന്‍ജിന്‍
എന്‍ജിന്‍ സവിശേഷതകളില്‍ മാറ്റമൊന്നുമില്ല. 1.4 ലിറ്റര്‍ ശേഷിയുള്ള വിടിവിടി പെട്രോള്‍ എന്‍ജിനും 1.4 ലിറ്ററിന്റെ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

വിലകള്‍
പുതിയ ബേസ് പെട്രോള്‍ വേരിയന്റിന് 7.17 ലക്ഷം രൂപയാണ് വില. ഡീസല്‍ ജിഎല്‍ വേരിയന്റിന് വില 8.35 ലക്ഷവും.

1.4 പെട്രോള്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. 105 കുതിരശക്തി പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 138 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും.

1.4 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 89 കുതിരകളുടെ കരുത്താണ്. പരമാവധി 224 എന്‍എം ചക്രവീര്യവും ഡീസല്‍ എന്‍ജിന്‍ പകരും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് ഈ എന്‍ജിന്‍ എത്തുന്നത്.

തൊട്ടു മുകളിലുള്ള പതിപ്പിലുള്ള നിരവധി സന്നാഹങ്ങള്‍ ജിഎല്‍ പതിപ്പിന് നഷ്ടമാകുമെങ്കിലും നിര്‍ണായകമായ ചില സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ ഹ്യൂണ്ടായ് ശ്രദ്ധിച്ചിട്ടുണ്ട്. കീലെസ് എന്‍ട്രി, 2 ഡിന്‍ ഓഡിയോ സിസ്റ്റം തുടങ്ങിയവ ഇതില്‍പ്പെടുന്നു.


Click it and Unblock the Notifications








