ഷാരൂഖ് ഹ്യൂണ്ടായ് എക്‌സെന്റ് ബ്രാന്‍ഡ് അംബാസ്സഡര്‍

By Santheep

ഹ്യൂണ്ടായ് എക്‌സെന്റ് ചെറു സെഡാന്റെ പ്രചാരണങ്ങളില്‍ ഇനി ബോളിവുഡ് നടന്‍ ഷാരൂഖിന്റെ സാന്നിധ്യവുമുണ്ടാകും. വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസ്സഡറാകാന്‍ ഹ്യൂണ്ടായ് നടത്തിയ അഭ്യര്‍ത്ഥന കിങ് ഖാന്‍ സ്വീകരിച്ചതായാണ് വിവരം.

ഇന്ത്യയില്‍ സാന്‍ട്രോ ഹാച്ച്ബാക്ക് ഇറങ്ങിയ കാലം തൊട്ടേ ഷാരൂഖുമായി ഹ്യൂണ്ടായിക്ക് അടുത്ത ബന്ധമുണ്ട്. രാജ്യത്ത് ഹ്യൂണ്ടായ് ബ്രാന്‍ഡ് ഇന്നത്തെ വളര്‍ച്ച പ്രാപിച്ചതിന്റെ ഓരോ ഘട്ടത്തിലും ഷാരൂഖ് ഹ്യൂണ്ടായിക്കൊപ്പമുണ്ടായിരുന്നു.

Hyundai Xcent To Be Endorsed By Shah Rukh Khan

ഹ്യൂണ്ടായിയുമൊന്നിച്ചുള്ള ദിവസങ്ങള്‍ തനിക്ക് ആഹ്ലാദകരമായിരുന്നുവെന്ന് ഷാരൂഖ് ഖാന്‍ അറിയിച്ചു. ഹ്യൂണ്ടായിക്കുവേണ്ടി താന്‍ ജോലിയെടുക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്രമേല്‍ സന്തോഷകരമായിരുന്നു കഴിഞ്ഞ 16 വര്‍ഷങ്ങള്‍.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഹ്യൂണ്ടായ് എക്‌സെന്റ് വിപണിയില്‍ ഇടം പിടിക്കുന്നത്. 1.1 ലിറ്റര്‍ ശേഷിയുള്ള രണ്ടാംതലമുറ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് ഒരെണ്ണം. മറ്റൊന്ന് 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനും. എക്സെൻറിൻറെ ഓട്ടോമാറ്റിക് വേരിയൻറ് പകരുന്ന മൈലേജ് ലിറ്ററിന് 16.9 കിലോമീറ്ററാണ്.

4000 ആര്‍പിഎമ്മില്‍ 71.01 കുതിരശക്തി പകരുവാന്‍ ശേഷിയുണ്ട് 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്. 1750-2500 ആര്‍പിഎമ്മില്‍ 180.4 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും.

6000 ആര്‍പിഎമ്മില്‍ 81.86 കുതിരശക്തി ഉല്‍പാദിപ്പിക്കും 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍. 4000 ആര്‍പിഎമ്മില്‍ 113.75 എൻഎം ചക്രവീര്യം പുറത്തെടുക്കും കാപ്പ എൻജിൻ.

More from DriveSpark

Article Published On: Friday, September 19, 2014, 17:48 [IST]
English summary
Hyundai has mainly endorsed its products with Bollywood's ‘King Khan'. Shah Rukh Khan has been their preferred brand ambassador ever since they launched their first gen Santro in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X