ഹ്യൂണ്ടായ് എക്‌സെന്റിന് 11,000 ബൂക്കിംഗ്

ഏതാണ്ട് ഒരു മാസം മുമ്പാണ് ഹ്യൂണ്ടായ് എക്‌സെന്റ് സെഡാന്‍ വിപണിയിലെത്തിയത്. ചെറുസെഡാന്‍ വിപണിയിലേക്കുള്ള എക്‌സെന്റിന്റെ വരവ് ഹോണ്ട അമേസ്, മാരുതി ഡിസൈര്‍ എന്നീ വാഹനങ്ങള്‍ക്ക് മികച്ചൊരു എതിരാളിയെയാണ് നേടിക്കൊടുത്തിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. വിപണിയിലെത്തി ഒരുമാസം തികയും മുമ്പെ 11000 യൂണിറ്റി ബുക്കിംഗ് നേടിയിരിക്കുകയാണ് എക്‌സെന്റ്.

ഇക്കഴിഞ്ഞ 30 ദിവസത്തിനിടയില്‍ ഹ്യൂണ്ടായ് എക്‌സെന്റിനു വേണ്ടി ഒരു ലക്ഷം അന്വേഷണങ്ങള്‍ വന്നതായി കമ്പനി പറയുന്നു. മെട്രോ നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ അന്വേഷകരെന്നും ഹ്യൂണ്ടായ് അറിയിച്ചു.|

Hyundai Xcent Receives 11000 Bookings In A Month

കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ അമേസാണ് ഇപ്പോഴത്തെ താരമെന്നു പറയാം. വന്‍ വില്‍പനാശൃംഘല സ്വന്തമായുള്ള മാരുതിയുടെ ഡിസൈറും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. തരക്കേടില്ലാത്ത വില്‍പനാശൃംഘല ഹ്യൂണ്ടായിക്കുമുണ്ട് എന്നതിനാല്‍ മത്സരം കൂടുതല്‍ കടുത്തതായിത്തീരാന്‍ സാധ്യതയുണ്ട്. എന്തായാലും എക്‌സെന്റ് ഒരു വിജയമാണെന്ന കാര്യത്തില്‍ ഇനിയും സന്ദേഹിക്കേണ്ടതില്ല.

ഹോണ്ട അമേസ് അതിന്റെ ലോഞ്ചിന് രണ്ടു മാസം മുമ്പുതന്നെ 20,000 ബുക്കിംഗ് നേടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അത്രവലിയ ഹൈപ്പൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹ്യൂണ്ടായ് എക്‌സെന്റ് മികച്ച നിലയില്‍ തന്നെ വിപണിയില്‍ പിടിച്ചു നില്‍ക്കുമെന്നുറപ്പാണ്.

ബുക്കിംഗ് നിരക്കുയരുന്നതോടെ വാഹനത്തിന്റെ കാത്തിരിപ്പുസമയം കൂടുന്നത് ഒരു പ്രധാന ആശങ്കയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഹ്യൂണ്ടായ് നടപടികളെടുക്കുന്നുണ്ടെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ പറയുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 15, 2014, 15:31 [IST]
English summary
When Hyundai Motor India launched the Xcent compact sedan about a month back the automaker expected the car to make an impact.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X