ഹ്യൂണ്ടായ് കാറുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം!

By Santheep

നവംബര്‍ മാസത്തിലെ ഉത്സവകാലത്ത് പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നീങ്ങുകയുണ്ടായില്ല. വര്‍ഷം മുഴുവന്‍ തുടര്‍ന്ന വിപണിമാന്ദ്യത്തിന്റെ ക്ഷീണം ഉത്സവകാലത്തെ വില്‍പനയിലൂടെ അല്‍പമെങ്കിലും പരിഹരിക്കപ്പെടും എന്നായിരുന്നു പ്രതീക്ഷ. അത് സംഭവിക്കുകയുണ്ടായില്ല. കൊടുംനിരാശ സമ്മാനിച്ച് ഉത്സവകാലം കടന്നുപോയി. വര്‍ഷാവസാനത്തില്‍ അവസാനത്തെ പിടിത്തം കൂടി പിടിച്ചുനോക്കുകയാണ് കാര്‍നിര്‍മാതാക്കളിപ്പോള്‍. വന്‍ ഡിസ്‌കൗണ്ടുകളാണ് ഈ ഡിസംബര്‍ മാസത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കാര്‍നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഹ്യൂണ്ടായ് ഇന്ത്യയും തങ്ങളുടെ മോഡലുകള്‍ക്ക് വിലക്കിഴിവും മറ്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മോഡലുകളിലും ലഭ്യമായ വിലക്കിഴിവും മറ്റു വിവരങ്ങളും താഴെ ചിത്രത്താളുകളില്‍ കാണാം.

ഹ്യൂണ്ടായ് കാറുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം!

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് സാന്‍ട്രോ

ഹ്യൂണ്ടായ് സാന്‍ട്രോ

ഹ്യൂണ്ടായ് സാന്‍ട്രോ ഹാച്ച്ബാക്കിനു മേല്‍ 38,500 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തു വേരിയന്റുകളില്‍ ഈ വാഹനം വിപണിയില്‍ ലഭ്യമാണിപ്പോള്‍. സാന്‍ട്രോയുടെ ഉല്‍പാദനം അവസാനിപ്പിച്ചുവെങ്കിലും സ്‌റ്റോക്കുള്ളവ വിറ്റഴിക്കാനുണ്ട്. ഇപ്പോഴും ഈ ഹാച്ച്ബാക്കിന് വലിയ ആരാധകരുണ്ട് വിപണിയില്‍. ലിറ്ററിന് 17.92 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു വാഹനം.

ഹ്യൂണ്ടായ് ഇയോണ്‍

ഹ്യൂണ്ടായ് ഇയോണ്‍

മൊത്തം 43,000 രൂപയുടെ കിഴിവാണ് ഹ്യൂണ്ടായ് ഇയോണ്‍ ഹാച്ച്ബാക്കില്‍ നല്‍കുന്നത്. ഇത് കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, ഇന്‍ഷൂറന്‍സ്, എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങിയ ഓഫറുകളിലൂടെയാണ് ഇവ നല്‍കുക. മാരുതി ആള്‍ട്ടോ 800 മോഡലിനെ വിപണിയില്‍ നേരിട്ടെതിരിടുന്ന ഹ്യൂണ്ടായ് മോഡലാണ് ഇയോണ്‍. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.83 ലക്ഷത്തില്‍ വാഹനത്തിന് വില തുടങ്ങുന്നു. ലിറ്ററിന് 21.1 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്.

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10 മോഡല്‍ ഇപ്പോള്‍ 42,500 രൂപയുടെ ഓഫറുകളോടെ ലഭിക്കും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 3.88 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില തുടങ്ങുന്നത്. ലിറ്ററിന് 19.81 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് വാഹനം.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ഡീസല്‍

ഗ്രാന്‍ഡ് ഐ10ന്റെ പെട്രോള്‍ മൊഡലിന് 44,000 രൂപയുടെ ഓഫറാണ് ഹ്യൂണ്ടായ് പ്രഖ്യാപിച്ചിട്ടുള്ളത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5,21,734 രൂപയിലാണ് ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലുകള്‍ക്ക് വില തുടങ്ങുന്നത്. ലിറ്ററിന് 24 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് വാഹനം.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 പെട്രോള്‍

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 പെട്രോള്‍

ഗ്രാന്‍ഡ് ഐ10 പെട്രോള്‍ പതിപ്പിന് 14,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലിറ്ററിന് 18.9 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ പെട്രോള്‍ എന്‍ജിന് സാധിക്കുന്നു. 4.33 ലക്ഷം രൂപയിലാണ് പെട്രോള്‍ എന്‍ജിന്‍ പതിപ്പുകളുടെ വില തുടങ്ങുന്നത്.

ഹ്യൂണ്ടായ് എക്‌സെന്റ് പെട്രോള്‍

ഹ്യൂണ്ടായ് എക്‌സെന്റ് പെട്രോള്‍

ഹ്യൂണ്ടായ് എക്‌സെന്റ് പെട്രോള്‍ മോഡലിന് 15,000 രൂപയുടെ കഴിവുകളാണ് നല്‍കുന്നത്. 4.66 ലക്ഷത്തിലാണ് പെട്രോള്‍ മോഡലുകളുടെ വില തുടങ്ങുന്നത്. ലിറ്ററിന് 19.1 കിലോമീറ്ററ്# മൈലേജ് നല്‍കാന്‍ ഈ പതിപ്പിന് സാധിക്കുന്നുണ്ട്.

ഹ്യൂണ്ടായ് എക്‌സെന്റ് ഡീസല്‍

ഹ്യൂണ്ടായ് എക്‌സെന്റ് ഡീസല്‍

ഹ്യൂണ്ടായ് എക്‌സെന്റിന്റെ ഡീസല്‍ പതിപ്പിന് 48,000 രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ലിറ്ററിന് 24.4 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഈ മോഡല്‍. 5.5 ലക്ഷത്തിലാണ് ഡീസല്‍ എക്‌സെന്റ് മോഡലുകളുടെ വിലകള്‍ തുടങ്ങുന്നത്.

ഹ്യൂണ്ടായ് വെര്‍ണ പെട്രോള്‍

ഹ്യൂണ്ടായ് വെര്‍ണ പെട്രോള്‍

ഹ്യൂണ്ടായ് വെര്‍ണയുടെ പെട്രോള്‍ മോഡലിന് 43,000 രൂപയുടെ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 7.18 ലക്ഷത്തില്‍ വെര്‍ണ പെട്രോള്‍ പതിപ്പിന് വില തുടങ്ങുന്നത്. ലിറ്ററിന് 17.43 കിലോമീറ്റര്‍ മൈലേജ് പകരുന്നു വാഹനം.

ഹ്യൂണ്ടായ് വെര്‍ണ ഡീസല്‍

ഹ്യൂണ്ടായ് വെര്‍ണ ഡീസല്‍

69,000 രൂപയുടെ ഓഫറുകളാണ് വെര്‍ണയുടെ ഡീസല്‍ പതിപ്പുകളില്‍ ഹ്യൂണ്ടായ് പ്രഖ്യാപിച്ചിട്ടുള്ളത്. ലിറ്ററിന് 23.5 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നുണ്ട്. 8.3 ലക്ഷം രൂപയില്‍ വെര്‍ണയുടെ ഡീസല്‍ പതിപ്പുകളുടെ വില തുടങ്ങുന്നു.

ഹ്യൂണ്ടായ് ഇലാന്‍ട്ര പെട്രോള്‍

ഹ്യൂണ്ടായ് ഇലാന്‍ട്ര പെട്രോള്‍

ഇലാന്‍ട്രയുടെ പെട്രോള്‍ പതിപ്പുകളില്‍ 70,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 12.74 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. ലിറ്ററിന് 16.3 കിലോമീറ്റര്‍ മൈലേജ് പകരുന്നു പെട്രോള്‍ എന്‍ജിന്‍.

ഹ്യൂണ്ടായ് ഇലാന്‍ട്ര ഡീസല്‍

ഹ്യൂണ്ടായ് ഇലാന്‍ട്ര ഡീസല്‍

ഇലാന്‍ട്രയുടെ ഡീസല്‍ പതിപ്പുകളില്‍ 70,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലിറ്ററിന് 21.9 കിലോമീറ്ററാണ് ഡീസല്‍ എന്‍ജിന്‍ പകരുന്ന മൈലേജ്. വിലകള്‍ തുടങ്ങുന്നത് 15.5 ലക്ഷത്തിന്റെ പരിസരത്തില്‍.

ഹ്യൂണ്ടായ് സൊനാറ്റ

ഹ്യൂണ്ടായ് സൊനാറ്റ

ഹ്യൂണ്ടായ് സൊനാറ്റയില്‍ 1,60,000 രൂപയുടെ കിഴിവുകള്‍ നല്‍കുന്നു. പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചു മാത്രം ലഭിക്കുന്ന ഈ വാഹനം ലിറ്ററിന് 13.08 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. വിലകള്‍ തുടങ്ങുന്നത് 18.74 ലക്ഷത്തില്‍.

More from DriveSpark

Article Published On: Thursday, December 11, 2014, 12:10 [IST]
English summary
Hyundai Year End Offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X