2015 ഹോണ്ട സിആര്‍വി വീഡിയോ
ഹോണ്ട സിആര്‍വിയുടെ പുതിയ മോഡല്‍ ഇന്ത്യയിലെത്തുക അടുത്ത വര്‍ഷമാണ്. യുഎസ്സില്‍ ഈ വാഹനം ഇതിനകം തന്നെ വില്‍പന തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ വിപണിയിലെ ലോഞ്ച് നിശ്ചയിച്ചിട്ടുള്ളതും 2015ലാണ്.
വന്‍തോതിലുള്ള ഡിസൈന്‍ മാറ്റങ്ങളൊന്നും പുതിയ സിആര്‍വിയിലില്ല. ബംപറുകളുടെ ഡിസൈനിലും ഗ്രില്ലിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ഫോഗ് ലാമ്പ് ക്ലസ്റ്ററിന്റെ ശില്‍പവും മാറിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളാണ് എടുത്തുപറയേണ്ട മറ്റൊന്ന്.
പിന്നില്‍ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബൂട്‌ലിഡിന് ക്രോമിയം പട്ട നല്‍കിയിരിക്കുന്നു. മുന്നിലും പിന്നിലും വലിപ്പമേറിയ സ്‌കിഡ് പ്ലേറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്.
1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് 2015 സിആര്‍വിയിലുള്ളത്. ഹോണ്ടയുടെ തനത് എര്‍ത് ഡ്രീംസ് സാങ്കേതികതയില്‍ നിര്‍മിച്ചെടുത്തതാണ് ഈ എന്‍ജിന്‍. 158 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുള്ളതാണ് സിആര്‍വിയുടെ ഡീസല്‍ എന്‍ജിന്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications








