'ലോകത്തിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാവാകാന്‍ ഇന്ത്യയ്ക്കാകും'

By Santheep

ലോകത്തിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാവാകാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവ് മാരുതി. 'മേക്ക് ഇന്‍ ഇന്ത്യ' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മാരുതി സുസൂക്കി സിഇഒ കെനിചി അയുകാവാ പറഞ്ഞതാണിക്കാര്യം.

പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിലൂടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെയെല്ലാം മറികടക്കാന്‍ സാധിക്കുമെന്ന് കെനിചി അറിയിച്ചു. ഇന്ത്യയുടെ ഈ നീക്കത്തെ പ്രകീര്‍ത്തിച്ച കെനിചി, രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ ആദ്യത്തെ ബഹുരാഷ്ട്ര കമ്പനി സുസൂക്കിയാണെന്ന് ചൂണ്ടിക്കാട്ടി. 1983ലാണ് മാരുതിയുമായി സഖ്യത്തിലേര്‍പ്പെട്ട് സുസൂക്കി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കിയുടെ ഉടമയാണ് ഈ ജപ്പാന്‍ കമ്പനി.

maruti alto 800

30 കൊല്ലം മുന്‍പു തന്നെ ഇന്ത്യയുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ തങ്ങള്‍ക്കു സാധിച്ചതായി സുസൂക്കി ചെയര്‍മാന്‍ ഒസാമു സുസൂക്കി പറഞ്ഞു. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഇടമെന്ന നിലയിലും ഒരു വിപണി എന്ന നിലയിലും ഇന്ത്യയ്ക്കുള്ള വലിയ ശേഷി അന്നേ തങ്ങള്‍ മനസ്സിലാക്കിയതായും ഒസാമു വ്യക്തമാക്കി.

ഇന്ത്യയില്‍ മാരുതി ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ സമാന നിലവാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഉള്‍പന്നങ്ങളെക്കാള്‍ ചെലവ് ചുരുങ്ങിയതാണെന്നും ഒസാമു സുസൂക്കി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാനുള്ള മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ആദ്യം തീരുമാനിച്ചതും തങ്ങളായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്പിലേക്കുള്ള സെന്‍ മോഡല്‍ ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയത് 1994ലാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്

മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.

<iframe width="600" height="450" src="//www.youtube.com/embed/HvZHXclEj-Q?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Article Published On: Friday, September 26, 2014, 13:36 [IST]
English summary
Stating India has the potential to become the biggest car manufacturer of the world, country's top car maker Maruti Suzuki today hoped factors adversely affecting competitiveness of manufacturing will be removed quickly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X