യൂറോപ്പിലേക്ക് പോകുന്നത് ബലമേറിയ ഇക്കോസ്പോർട്
ഇന്ത്യയില്‍ നിര്‍മിച്ച ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ യൂറോപ്പിലേക്ക് ജൂണ്‍ മാസം മുതല്‍ കപ്പലി കേറുമെന്നാണ് ലഭിക്കുന്ന വിവരം. യൂറോപ്പിലേക്ക് കേറുക എന്നു പറഞ്ഞാല്‍ അത് വെരുമൊരു കയറ്റമായിരിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാം. നിങ്ങളൂഹിക്കുന്നതു പോലെത്തന്നെ വന്‍ മാറ്റങ്ങളോടെയാണ് ഇക്കോസ്‌പോര്‍ട് യൂറോപ്പിലെത്തുക.
യൂറോപ്പിലെ യുകെ ഒഴികെയുള്ള മറ്റ് രാഷ്ട്രങ്ങളുടെ 'ആചാര'പ്രകാരം സ്റ്റീയറിംഗ് കോളം ഇടതുവശത്താണ് വേണ്ടത്. ആചാരപ്രകാരമല്ലാത്ത നിരവധി മാറ്റങ്ങള്‍ വേറെയുമുണ്ട്.

എബിഎസ് സംവിധാനം യൂറോപ്യന്‍ ഇക്കോസ്‌പോര്‍ടുകളുടെ എല്ലാ വേരിയന്റിലുമുണ്ടായിരിക്കും. എയര്‍ബാഗുകളും സ്റ്റാന്‍ഡേഡാണ്.
യൂറോപ്യന്‍ ഇക്കോസ്‌പോര്‍ടില്‍ ഇന്ത്യന്‍ പതിപ്പിനെ അപേക്ഷിച്ച് 300 മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇക്കാര്യം ഫോഡിന്റെ ചീഫ് പ്രോഗ്രാം ഒഎന്‍ജിനീയറാണ് അറിയിച്ചത്.
ഇന്ത്യന്‍ ഇക്കോസ്‌പോര്‍ടിന് ഘടിപ്പിച്ചതിനേക്കാള്‍ ഉറപ്പും ബലവുമേറിയ ബോഡി ഘടകഭാഗങ്ങളാണ് യൂറോപ്യന്‍ ഇക്കോസ്‌പോര്‍ടിനുള്ളത്. ഇവ ഉല്‍പാദിപ്പിച്ചത് ഇന്ത്യയിലെ നിര്‍മാണ പ്ലാന്റില്‍ തന്നെയാണ്.
യൂറോപ്പിലെ ക്രാഷ് ടെസ്റ്റ് സമാമാധാനപരമായി വിജയിച്ച് പുറത്തുവരാന്‍ ഇത്തരം മാറ്റങ്ങള്‍ കൂടിയേ തീരൂ എന്നതാണ് സംഗതി. ഇന്ത്യയില്‍ പിന്നെ ക്രാഷ് ടെസ്റ്റ് എന്നൊരു പരിപാടിയില്ലാത്തതിനാല്‍ വലിയ ആശങ്കകളൊന്നും വേണ്ട.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








