ഇന്ത്യയില്‍ നിന്ന് ഇയോണ്‍ ശ്രീലങ്കയിലേക്ക്

By Santheep

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹ്യൂണ്ടായ് ഇയോണ്‍ ശ്രീലങ്കയില്‍ ലോഞ്ച് ചെയ്തു. 1.195 ദശലക്ഷം ശ്രീലങ്കന്‍ രൂപയാണ് ഇയോണിന് വില. ഇന്ത്യയിന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ ഇത് 10.1 ലക്ഷം രൂപയാണ്.

ഹ്യൂണ്ടായിയുടെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളാണ് ശ്രീലങ്കയിലേക്കു കയറ്റിവിടുന്നത്. ഹ്യൂണ്ടായ് ലങ്ക പ്രൈവറ്റ് ലിമിറ്റഡാണ് വാഹനങ്ങള്‍ അവിടെ വിറ്റഴിക്കുക.

India Made Hyundai Eon Launched in Sri Lanka

814 സിസി പെട്രോള്‍ എന്‍ജിനുള്ള, 56 പിഎസ് കരുത്തുള്ള അതേ ഇയോണ്‍ തന്നെയാണ് ശ്രീലങ്കയിലും വില്‍ക്കുന്നത്. എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

മണിക്കൂറില്‍ 21.1 കിലോമീറ്റര്‍ മൈലേജാണ് ഈ വാഹനം പകരുന്നത്.

ശ്രീലങ്കയില്‍ ഇയോണിന്റെ 5 വേരിയന്റുകള്‍ ലഭ്യമാക്കും. ഉയര്‍ന്ന വേരിയന്റായ സ്‌പോര്‍ട്‌സില്‍ മ്യൂസിക് സിസ്റ്റം, ഓക്‌സ് ഇന്‍, എംപി3, കീലെസ് എന്‍ട്രി, ഡ്രൈവര്‍സൈഡ് എര്‍ബാഗ്, ഫോഗ് ലൈറ്റുകള്‍, ഫ്രമ്ട് പവര്‍ വിന്‍ഡോകള്‍ എന്നിവ ലഭ്യമാണ്.

ആറ് നിറങ്ങളില്‍ ഹ്യൂണ്ടായ് ഇയോണ്‍ ലഭിക്കും ശ്രീലങ്കയില്‍.

ഇന്നത്തെ വീഡിയോ
നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം

മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.

<iframe width="600" height="450" src="//www.youtube.com/embed/MD8BkIgp9Fo?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, June 28, 2014, 18:01 [IST]
English summary
The Hyundai Eon went on sale in Sri Lanka this month with prices starting at 2.195 million Sri Lankan Rupee (INR 10.1 lakhs).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X