2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ അവസാനിച്ചു

പന്ത്രണ്ടാമത് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയ്ക്ക് അവസാനമായി. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ രാജ്യത്തിന്റോ ഓട്ടോമൊബൈല്‍ മേഖലയുടെ വന്‍ വളര്‍ച്ചയെ എടുത്തു കാണിക്കുന്ന സംഭവങ്ങളാല്‍ സജീവമായിരുന്നു ഗ്രേറ്റര്‍ നോയ്ഡയിലെ എക്‌സ്‌പോ പവലിയനുകള്‍.

ഫെബ്രുവരി അഞ്ചിന് തുടങ്ങിയ ഓട്ടോ എക്‌സ്‌പോ 70 വാഹനങ്ങളും അവതരണങ്ങള്‍ നടന്നു. ഇവയില്‍ 26 എണ്ണം ആഗോള അവതരണങ്ങളായിരുന്നു എ്‌നത് ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം എത്രമാത്രം ഉയര്‍ന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ്.

എഫ് വൺ ട്രാക്കുകളിൽ 'അവൾ'ക്ക് ചെയ്യാനുള്ളത്

5.61 ലക്ഷം പേര്‍ ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തി. എക്‌സ്‌പോയുടെ അവസാനദിനത്തില്‍ മാത്രം 90,000 പേര്‍ എത്തിച്ചേര്‍ന്നിരുന്നു.

Indian Auto Expo 2014 ends

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ സംഭവിച്ച അവതരണങ്ങളും നാട്ടുകാരില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളും കാണിക്കുന്നത് ഓട്ടോ വിപണിയുടെ വളര്‍ച്ചയെയാണെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്‌സ്) ഡെപ്യൂട്ടി ഡയറക്ടര്‍ സുഗാതോ സെന്‍ വ്യക്തമാക്കി.

അതിനിടെ, ഇന്ത്യന്‍ ഓട്ടോവിപണിയില്‍ നിലനില്‍ക്കുന്ന മാന്ദ്യം ഇപ്പോഴും തുടരുകയാണ്. വിപണിയിടിവ് 7.59 ശതമാനത്തിലെത്തി നില്‍ക്കുകയാണ് ജനുവരിയില്‍. പ്രശ്‌നപരിഹാരത്തിനായ സര്‍ക്കാര്‍ സഹായം തേടാനൊരുങ്ങുകയാണ് സിയാം. അടുത്ത ബജറ്റില്‍ മൃദുസമീനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നതായിരിക്കും ആവശ്യം.

മൊത്തം 1,60,289 കാറുകള്‍ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ കഴിഞ്ഞ മാസം വിറ്റഴിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പനയെക്കാള്‍ കുറവാണ്.

More from DriveSpark

Article Published On: Wednesday, February 12, 2014, 10:39 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X