താല്‍ക്കാലികനഷ്ടം സഹിച്ചാല്‍ പിന്നീട് നേട്ടം: ജെയ്റ്റ്‌ലി

മാന്ദ്യത്തില്‍ ജീവിച്ചുപോകുന്ന രാജ്യത്തിന്റെ ഓട്ടോവിപണിയുടെ വലിയ ആശങ്കകളിലൊന്നായിരുന്നു യുപുഎ സര്‍ക്കാര്‍ നല്‍കിയ നികുതിയിളവുകള്‍ പുതിയ സര്‍ക്കാര്‍ എടുത്തു കളയുമോ എന്നത്. നടപ്പുമാസം അവസാനത്തോടെ അവസാനിപ്പിക്കാന്‍ പാകത്തിലാണ് ഈ നികുതിയിളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിലുള്ള നികുതിഘടന നിലനിര്‍ത്താനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസം വന്നതോടെ ഓട്ടോവിപണിക്ക് ശ്വാസം നേരെ വീണിരിക്കുകയാണ്.

സര്‍ക്കാരിന്റെ തീരുമാനത്തെ വ്യാവസായിക വൃത്തങ്ങള്‍ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുകയാണിപ്പോള്‍. 2014 ഡിസംബര്‍ മാസം വരെ നിലവിലുള്ള നികുതിസമ്പ്രദായം തുടരാമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

excise duty

പുതിയ സര്‍ക്കാരിന്റെ മന്ത്രിമാരുമായി സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുപാക്ചുറേഴ്‌സ് അസോസിയേഷന്‍) നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയം സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടായത്.

താല്‍ക്കാലികമായി ചില നഷ്ടങ്ങള്‍ സഹിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊണ്ടുവരുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നികുതിയിളവ് തുടരുമെന്നത് അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോമൊബൈല്‍ വ്യവസായരംഗത്തെ പ്രമുഖരുടെ പ്രതികരണങ്ങള്‍ താഴെ നല്‍കുന്നു.

നികുതിഘടന
മാന്ദ്യത്തില്‍ കഴിയുന്ന ഓട്ടോവിപണിക്ക് ആശ്വാസമായി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നികുതിസംബന്ധമായ മാറ്റങ്ങള്‍ ഇവയായിരുന്നു:

  • ചെറുകാറുകള്‍, സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 8 ശതമാനം മുതല്‍ 12 ശതമാനം വരെ നികുതിയിളവ്.
  • സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് നികുതിയിളവ് 24 ശതമാനം.
  • വലിയ കാറുകള്‍ക്ക് നികുതിയില്‍ 24 ശതമാനം മുതല്‍ 27 ശതമാനം വരെ ഇളവ്.
  • മിഡ്‌സൈസ് കാറുകള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ നികുതിയിളവ്.

അടുത്ത ആറുമാസത്തേക്കുകൂടി നികുതിയിളവുകള്‍ തുടരാനുള്ള സര്‍ക്കാരിന്റെ തീരുമാനം ശരിയായ ദിശയുള്ളതാണെന്ന് റിനോ ഇന്ത്യ സിഇഒ സുമിത് സാഹ്നി അറിയിച്ചു. സര്‍ക്കാര്‍ കുറെക്കൂടി മുന്നേറി രാജ്യത്ത് ഒരു ഏകീകൃത നികുതിസമ്പ്രദായം കൊണ്ടുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സര്‍ക്കാരിന്റെ പുതിയ തീരുമാനം വഴിയുള്ള നേട്ടങ്ങള്‍ തങ്ങളുടെ ഡീലര്‍മാരിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കുന്ന നയം തുടരുമെന്ന് നിസ്സാന്‍ ഇന്ത്യയുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുനില്‍ രേഖി പറഞ്ഞു.

ഇന്നത്തെ വീഡിയോ
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.

<iframe width="600" height="450" src="//www.youtube.com/embed/9M9cVWQwiEI?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, June 27, 2014, 11:36 [IST]
English summary
The new Narendra Modi government has announced that it will retain the reduced excise duty structure for different classes of vehicles that was implemented by the interim Budget.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X