ഇന്ത്യൻ കാറുകളുടെ 'ആഗോളപരാജയം'
ഇന്ത്യന്‍ നിര്‍മിത കാറുകളുടെ സുരക്ഷാസന്നാങ്ങള്‍ കുപ്രസിദ്ധമാണ്. ഇന്ത്യയുടെ കാറുടമസ്ഥരില്‍ മുക്കാല്‍ പങ്കിലധികവും സഞ്ചരിക്കുന്ന കാറുകള്‍ അപകടങ്ങളില്‍ പെട്ടാല്‍ രക്ഷപ്പെടുന്ന കാര്യം പൂര്‍ണമായും ദൈവത്തിന്റെ അധികാരപരിധിയിലേക്ക് വിട്ടുനല്‍കിയിരിക്കുകയാണ് കാര്‍ കമ്പനികള്‍. വിധിവിശ്വാസികളായ ഇന്ത്യക്കാര്‍ക്ക് ഇതില്‍ കാര്യമായ പരാതികളുമില്ല. എന്തായാലും ഈ സന്ദര്‍ഭത്തെ വളരെ വിദഗ്ധമായി ഉപയോഗപ്പെടുത്താന്‍ വിദേശ കാര്‍ കമ്പനികള്‍ക്ക് സാധിച്ചേക്കുമെന്ന മുന്നറിയിപ്പാണ് ജര്‍മനിയില്‍ നിന്നുവരുന്ന ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ജര്‍മനി ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം അധികൃതര്‍ സംഘടിപ്പിച്ച ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ അതിദയനീയമായി പരാജയപ്പെടുന്നതാണ് കണ്ടത്. ഈ ടെസ്റ്റുകളുടെ വീഡിയോകള്‍ സംഘടന പുറത്തുവിട്ടിട്ടുണ്ട്.

ക്രാഷ് ടെസ്റ്റ് വേണ്ടാത്ത ഇന്ത്യ
ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. മറ്റേത് വിപണിയിലും കാറുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കി യോഗ്യത തെളിയിച്ചതിനുശേഷം മാത്രമേ വിപണിയില്‍ വാഹനമെത്തിക്കാന്‍ കഴിയൂ. എന്നാല്‍, ഇന്ത്യയില്‍ കാര്‍ വില്‍ക്കാന്‍ ഐക്യരാഷ്ട്രസഭയുടെ മിനിമം ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പോലും അനുസരിക്കേണ്ടതില്ല.
മാരുതി ആള്‍ട്ടോ ക്രാഷ് ടെസ്റ്റ്
ക്രാഷ് ടെസ്റ്റില്‍ മാരുതി സുസൂക്കി ആള്‍ട്ടോ പരാജയപ്പെടുന്നു.

ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാഫിക് എജുക്കേഷനുമായി ചേര്‍ന്നാണ് ഗ്ലോബല്‍ എന്‍സിഎപി ഈ ക്രാഷ് ടെസ്റ്റ് സംഘടിപ്പിച്ചത്. ടാറ്റ നാനോ, മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഐ10, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ കാറുകള്‍ (ഒക്കെയും ഇന്ത്യന്‍ നിര്‍മിതം) ടെസ്റ്റ് ചെയ്തു. എല്ലാ കാറുകളും വളരെ ദയനീയമായി പരാജയപ്പെട്ടു.
ഹ്യൂണ്ടായ് ഐ10
ഹ്യൂണ്ടായ് ഐ10 ക്രാഷ് ടെസ്റ്റ് ചെയ്യുന്നു.

എല്ലാ കാറുകളുടെയും ബേസ് വേരിയന്റുകള്‍ മാത്രമാണ് ടെസ്റ്റിനെടുത്തത്. ഇവയിലൊന്നും തന്നെ എയര്‍ബാഗ് ഉണ്ടായിരുന്നില്ല. രണ്ടുതരം ടെസ്റ്റുകള്‍ക്ക് ഈ വാഹനങ്ങള്‍ വിധേയമായി. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ പ്രകാരമുള്ള, മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഇടിപ്പിച്ചുള്ള ടെസ്റ്റും ലാറ്റിന്‍ എന്‍സിഎപി ചട്ടപ്രകാരമുള്ള, മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതില്‍ കാറിടിപ്പിച്ചുള്ള ടെസ്റ്റുമാണ് നടത്തിയത്.
ഫോഡ് ഫിഗോ
ഫോഡ് ഫിഗോ ക്രാഷ് ടെസ്റ്റില്‍ തോല്‍ക്കുന്നു.

ആഗോളവിപണിയില്‍ എയര്‍ബാഗുകള്‍ നിയമപരമായി നിര്‍ബന്ധമാണ്. എന്നാല്‍, ഇന്ത്യയില്‍ ഇത് നിര്‍ബന്ധമില്ല. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകള്‍ക്കൊന്നുംതന്നെ എയര്‍ബാഗുകളില്ല എന്നതാണ് ഇവിടുത്തെ സ്ഥിതി.
ടാറ്റ നാനോ ക്രാഷ് ടെസ്റ്റ്
ടാറ്റ നാനോ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടുന്നു.

ടെസ്റ്റുചെയ്ത കാറുകളില്‍ ടാറ്റ നാനോ, മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഐ10 എന്നീ കാറുകള്‍ അതിദനീയമായി പരാജയപ്പെടുകയാണുണ്ടായത്. മുന്‍കാബിന്‍വരെ തകര്‍ന്നുതരിപ്പണമായി. ഉള്ളിലിരിക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത പരുക്കുകളേല്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് വാഹനങ്ങളുടെ ഘടനാപരമായ സ്ഥിരത എന്ന് ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. പോളോ, ഫിഗോ എന്നീ കാറുകള്‍ മേല്‍പ്പറഞ്ഞവയെക്കാള്‍ താരതമ്യേന മെച്ചമാണെന്നേയുള്ളൂ.
ഫോക്‌സ്‌വാഗണ്‍ പോളോ
ഫോക്‌സ്‌വാഗണ്‍ പോളോ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടുന്നു


Click it and Unblock the Notifications








