ഉപഭോക്താക്കള്‍ കണ്ടെത്തിയ ഏറ്റവും മികച്ച കാറുകള്‍

Written By:

ജെഡി പവര്‍ ഏഷ്യ പസിഫിക്കിന്റെ ഉപഭോക്തൃ സംതൃപ്തി സൂചിക പുറത്തുവിട്ടു. ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളില്‍ ഹോണ്ട, മാരുതി സുസൂക്കി, എംആര്‍എഫ് എന്നിവരാണ് ഉപഭോക്താക്കളെ സംതൃപ്തരായി നിലനിര്‍ത്തുന്നതില്‍ മുന്നിലെന്ന് ജെഡി പവറിന്റെ പുതിയ സര്‍വേ പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതേ പണി ആവര്‍ത്തിക്കുന്നത് പ്രമാണിച്ച് മേല്‍പറഞ്ഞ മൂന്നുകൂട്ടര്‍ക്കും ജെഡി പവര്‍ റിപ്പോര്‍ട്ടില്‍ 'പ്രത്യേക പരാമര്‍ശ'വുമുണ്ട്.

ജെഡി പവര്‍ പഠനങ്ങളില്‍ ഹോണ്ട, മാരുതി, എംആര്‍എഫ് എന്നീ കമ്പനികള്‍ തുടര്‍ച്ചയായി പത്താം തവണയാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്നത്. ജെഡി പവറിന്റെ പഠനം വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ കാര്‍ നിര്‍മാതാക്കളെയും കാര്‍ മോഡലുകളെയുമെല്ലാം തെരഞ്ഞെടുത്തിട്ടുണ്ട്. വിശദമായി താഴെ അറിയാം.

ഉപഭോക്താക്കള്‍ കണ്ടെത്തിയ ഏറ്റവും മികച്ച കാറുകള്‍

മാരുതി സുസൂക്കിയുടെ ഡീലര്‍ സര്‍വീസുകള്‍ ഉപഭോക്താക്കളെ മികച്ച രീതിയില്‍ പരിപാലിക്കുന്നുവെന്നാണ് ജെഡി പവര്‍ കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് മാരുതി സുസൂക്കി തന്നെയാണ്. ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്‌സ് സ്റ്റഡിയില്‍ 2000 മൂതല്‍ 2014 വരെ മാരുതി സുസൂക്കി ആദ്യ സ്ഥാനങ്ങളിലെത്തിയതായി പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കള്‍ കണ്ടെത്തിയ ഏറ്റവും മികച്ച കാറുകള്‍

'പ്രാഥമിക ഗുണനിലവാര'ത്തിന്റെ കാര്യത്തില്‍ ഹോണ്ട സിറ്റി നടത്തുന്ന തുടര്‍ച്ചയായ മികച്ച പ്രകടനം ജെഡി പവര്‍ പഠനം എടുത്തുപറയുന്നു. കഴിഞ്ഞ 11 വര്‍ഷങ്ങളായി ഹോണ്ട സിറ്റി ഈ സ്ഥാനം കൈയടക്കി വെച്ചിരിക്കുകയാണ്.

ഉപഭോക്താക്കള്‍ കണ്ടെത്തിയ ഏറ്റവും മികച്ച കാറുകള്‍

എംആര്‍എഫും നിരന്തരമായി മികച്ച പ്രകടനം നടത്തിയവരുടെ പട്ടികയിലുണ്ട്. തുടര്‍ച്ചയായി പത്തുതവണയാണ് എംആര്‍എഫ് ആദ്യസ്ഥാനങ്ങളിലെത്തിയതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

വെഹിക്കിള്‍ ഡിപന്‍ഡബിലിറ്റി സ്റ്റഡി

വെഹിക്കിള്‍ ഡിപന്‍ഡബിലിറ്റി സ്റ്റഡി

ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കാവുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് മാരുതി സുസൂക്കി എ-സ്റ്റാര്‍ എന്ന് ജെഡി പവര്‍ പഠനം കണ്ടെത്തുന്നു. ഈ വാഹനം ഇപ്പോള്‍ ഉല്‍പാദനത്തിലില്ല. പകരക്കാരനായി മാരുതി സുസൂക്കി സെലെരിയോ എന്നൊരു ഹാച്ച്ബാക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ആശ്രയിക്കാവുന്ന പ്രീമിയം കാര്‍

ആശ്രയിക്കാവുന്ന പ്രീമിയം കാര്‍

ഏറ്റവും ആശ്രയിക്കാവുന്ന പ്രീമിയം കോംപാക്ട് കാറായി ഫോഡ് ഫിഗോയെ തെരഞ്ഞെടുത്തു.

ആശ്രയിക്കാവുന്ന എന്‍ട്രി മിഡ്‌സൈസ്

ആശ്രയിക്കാവുന്ന എന്‍ട്രി മിഡ്‌സൈസ്

എന്‍ട്രിലെവല്‍ മിഡസൈസ് കാറുകളില്‍ ഏറ്റവും ആശ്രയിക്കാവുന്ന വാഹനം മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറാണെന്ന് പഠനം പറയുന്നു. ഇത് തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ഡിസൈര്‍ ഇതേ ബഹുമതിക്ക് അര്‍ഹമാകുന്നത്.

ആശ്രയിക്കാവുന്ന മിഡ്‌സൈസ് കാര്‍

ആശ്രയിക്കാവുന്ന മിഡ്‌സൈസ് കാര്‍

മിഡ്‌സൈസ് കാറുകളില്‍ ഏറ്റവും ആശ്രയിക്കാവുന്നത് ഹോണ്ട സിറ്റി സെഡാനെയാണെന്ന് ജെഡി പവര്‍ പറയുന്നു.

ആശ്രയിക്കാവുന്ന പ്രീമിയം മിഡ്‌സൈസ് കാർ

ആശ്രയിക്കാവുന്ന പ്രീമിയം മിഡ്‌സൈസ് കാർ

പ്രീമിയം മിഡ്‌സൈസ് കാറുകളില്‍ ഏറ്റവും ആശ്രയിക്കാവുന്ന വാഹനം ഷെവര്‍ലെ ക്രൂസ് ആണെന്നാണ് പഠനഫലം.

ആശ്രയിക്കാവുന്ന എംപിവി

ആശ്രയിക്കാവുന്ന എംപിവി

ഏറ്റവും ആശ്രയിക്കാന്‍ കൊള്ളാവുന്ന എംപിവിയായി ടൊയോട്ട ഇന്നോവയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആശ്രയിക്കാവുന്ന എസ്‌യുവി

ആശ്രയിക്കാവുന്ന എസ്‌യുവി

ഏറ്റവും ആശ്രയിക്കാവുന്ന എസ്‌യുവി ജെഡി പവര്‍ അഭിപ്രായപ്പെടുന്നതു പ്രകാരം ഫോര്‍ച്യൂണറാണ്.

വില്‍പനാ സംതൃപ്തി

വില്‍പനാ സംതൃപ്തി

മാസ്സ് മാര്‍ക്കറ്റ് ബ്രാന്‍ഡുകളില്‍ ഏറ്റവും വില്‍പനാസംതൃപ്തി പകരുന്നത് മാരുതി സുസൂക്കിയും ഹോണ്ടയുമാണ്.

വില്‍പനാ സംതൃപ്തി

വില്‍പനാ സംതൃപ്തി

ഉയര്‍ന്ന വില്‍പനാ സംതൃപ്തി നല്‍കുന്ന ആഡംബര ബ്രാന്‍ഡ് ബിഎംഡബ്ല്യു ആണ്.

ഉപഭോക്തൃസേവന സൂചിക

ഉപഭോക്തൃസേവന സൂചിക

വില്‍പനാനന്തരസേവനത്തില്‍ ഏറ്റവും മികച്ച നിലയിലുള്ള ബ്രാന്‍ഡ് മാരുതി സുസൂക്കിയാണ്. കഴിഞ്ഞ 14 വര്‍ഷമായി ഈ സ്ഥാനം മാരുതി കൈയടക്കി വെച്ചിരിക്കുകയാണെന്നും ജെഡി പവര്‍ വെളിപ്പെടുത്തുന്നു.

ഉപഭോക്തൃസേവന സൂചിക

ഉപഭോക്തൃസേവന സൂചിക

വില്‍പനാനന്തരസേവനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ആഡംബര ബ്രാന്‍ഡ് ബിഎംഡബ്ല്യു ആണ്.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

മികച്ച പ്രാഥമിക ഗുണനിലവാരം പുലര്‍ത്തുന്ന എന്‍ട്രിലെവല്‍ കോംപാക്ട് കാറായി മാരുതി ആള്‍ട്ടോ 800നെ തെരഞ്ഞെടുത്തു.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

മികച്ച പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന കോംപാക്ട് കാറായി ഹ്യൂണ്ടായ് സാന്‍ട്രോയെയാണ് തെരഞ്ഞെടുത്തത്. ഇത് രണ്ടാംതവണയാണ് ഈ ബഹുമതി സാന്‍ട്രോയെ തേടിയെത്തുന്നത്.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

മികച്ച പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന അപ്പര്‍ കോംപാക്ട് കാറായി തെരഞ്ഞെടുക്കപ്പെട്ടത് ഹോണ്ട ബ്രിയോ ആണ്.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രീമിയം കോംപാക്ട് കാറായി മാരുതി സ്വിഫ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

മികച്ച പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന എന്‍ട്രി മിഡ്‌സൈസ് കാര്‍ അമേസാണെന്ന് ജെഡി പവര്‍ സൂചിക പറയുന്നു.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന മികച്ച മിഡിസൈസ് കാര്‍ ഹോണ്ട സിറ്റിയാണ്. ഈ ബഹുമതി ഇത് പതിനൊന്നാം തവണയാണ് സിറ്റിയെ തേടിയെത്തുന്നത്.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

ടൊയോട്ട കൊറോള ആള്‍ടിസ് മികച്ച പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന പ്രീമിയം മിഡ്സൈസ് കാറാണ്.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

എംപിവികളില്‍ ഏറ്റവും മികച്ച പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്നത് ടൊയോട്ട ഇന്നോവയാണ്. ഇത് തുടര്‍ച്ചയായി ഏഴാമത്തെ തവണയാണ് ഇന്നോവ ഈ സമ്മാനം നേടുന്നത്.

പ്രാഥമികഗുണനിലവാരം

പ്രാഥമികഗുണനിലവാരം

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മികച്ച പ്രാഥമികഗുണനിലവാരം പുലര്‍ത്തുന്ന എസ്‌യുവി എന്ന ബഹുമതി ഫോര്‍ച്യൂണറിന് കിട്ടുന്നത്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

ഏറ്റവും സൗന്ദര്യമുള്ള എന്‍ട്രി കോംപാക്ട് കാറായി തെരഞ്ഞെടുത്തിരിക്കുന്നത് മാരുതി സുസൂക്കി ആള്‍ട്ടോ 800നെയാണ്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് എസ്റ്റിലോയെ ഏറ്റവും സുന്ദരനായ കോംപാക്ട് കാര്‍ എന്ന ബഹുമതി തേടിയെത്തുന്നത്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

അപ്പര്‍ കോംപാക്ട് കാറുകളില്‍ ഏറ്റവും സൗന്ദര്യമുള്ളത് മാരുതി റിറ്റ്‌സിനാണ്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

പ്രീമിയം കോംപാക്ട് കാറുകളില്‍ ഏറ്റവും സൗന്ദര്യം മാരുതി സ്വിഫ്റ്റിനാണെന്ന് ജെഡി പവര്‍ പഠനം പറയുന്നു.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

ഏറ്റവും സൗന്ദര്യമുള്ള എന്‍ട്രി മിഡ്‌സൈസ് കാറായി ജെഡി പവര്‍ തെരഞ്ഞെടുക്കുന്നത് ഹോണ്ട അമേസിനെയാണ്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

ഏറ്റവും ഭംഗിയുള്ള മിഡ്‌സൈസ് കാര്‍ ഹ്യൂണ്ടായ് വെര്‍ണയും ഫോക്‌സ്‌വാഗണ്‍ വെന്റോയുമാണ്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

ഏറ്റവും ആകര്‍ഷകമായ മിഡ്‌സൈസ് പ്രീമിയം കാര്‍ ഷെവര്‍ലെ ക്രൂസാണെന്ന് പറയുന്നു പഠനം.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

ഏറ്റവും ആകര്‍ഷകത്വമുള്ള എംപിവിയാണ് ഇന്നോവ. ഇത് ഏഴാതവണയാണ് ഇന്നോവയ്ക്ക് ഇതേ ബഹുമതി ലഭിക്കുന്നത്.

മികച്ച ഡിസൈന്‍

മികച്ച ഡിസൈന്‍

ഏറ്റവും ആകര്‍ഷിക്കുന്ന എസ്‌യുവി ടൊയോട്ട ഫോര്‍ച്യൂണറാണ്. ഇത് തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഫോര്‍ച്യൂണര്‍ ഈ ബഹുമതി കരസ്ഥമാക്കുന്നത്.

English summary
J.D. Power Asia Pacific has concurred Honda, Maruti Suzuki and MRF with special recognition awards for meeting and exceeding customer satisfaction.
Story first published: Tuesday, March 18, 2014, 8:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark