ജാഗ്വര്‍ ചരിത്രത്തിലെ ആദ്യ എസ്‌യുവി കണ്‍സെപ്റ്റ്
ജാഗ്വര്‍ സി-എക്‌സ്17 ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്.
ജാഗ്വറിന്റെ ആദ്യ എസ്‌യുവി എന്ന നിലയിലാണ് സി-എക്‌സ്17 കണ്‍സെപ്റ്റിന്റെ അവതരണം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ആരാധകരെ ആകര്‍ഷിച്ചതെന്നു പറയാം. ലോകത്തിന്റെ കാര്‍ സങ്കല്‍പങ്ങളില്‍ വരുന്ന വിപ്ലവകരമായ മാറ്റം ജാഗ്വറിനും ഉള്‍ക്കൊള്ളേണ്ടി വന്നിരിക്കുന്നു.

ഇന്ത്യന്‍ കാഴ്ചക്കാര്‍ക്കുവേണ്ടി പ്രത്യേക നിറത്തിലാണ് സി-എക്‌സ്17 കണ്‍സെപ്റ്റിനെ എത്തിച്ചിരിക്കുന്നത്. സ്വര്‍ണവര്‍ണത്തില്‍ ഇതിനുമുമ്പ് സി-എക്‌സ്17 എവിടെയും അവതരിപ്പിച്ചിട്ടില്ല.

ആദ്യമായാണ് ക്രോസ്സോവര്‍ വിപണിയിലേക്ക് കടക്കുന്നത് എന്നതിനാല്‍ത്തന്നെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ജാഗ്വറിന്റെ നീക്കങ്ങള്‍. ഈ ക്രോസ്സോവറിനായി ഒരു പുതിയ പ്ലാറ്റ്‌ഫോം തന്നെ പണിതീര്‍ത്തു കമ്പനി.

2015 അവസാനത്തിലോ 2016 ആദ്യത്തിലോ സി-എക്‌സ്17 കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം നിരത്തുകളിലിറങ്ങും. ഇന്ത്യയടക്കമുള്ള വിവിധ ലോകരാഷ്ട്രങ്ങളില്‍ വാഹനമെത്തിക്കാന്‍ പദ്ധതിയുണ്ട്.

ജാഗ്വറിന്റെ പുതിയ 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും സി-എക്‌സ്17 ക്രോസ്സോവര്‍ കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപത്തില്‍ ഇടം പിടിക്കുക.

അഞ്ച് സീറ്റുകളാണ് സി-എക്‌സ്17 കണ്‍സെപ്റ്റിലുള്ളത്. സര്‍ഫേസ് കണ്‍സോള്‍ മള്‍ടി-സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. മെരിഡിയന്‍ ഓഡിയോ സിസ്റ്റമാണ് സി-എക്‌സ്17ലുള്ളത്.

അളവുകള്‍
- നീളം - 4718 എംഎം
- വീതി - 1959 എംഎം
- ഉയരം - 1649 എംഎം
- വീല്‍ബേസ് - 2905 എംഎം
- ഗ്രൗണ്ട് ക്ലിയറന്‍സ് - 213 എംഎം


Click it and Unblock the Notifications








