ജാഗ്വര്‍ പുതിയ ശില്‍പഭാഷ തേടുന്നു

By Santheep

ബ്രിട്ടിഷ് കാര്‍ കമ്പനിയായ ജാഗ്വര്‍ പുതിയ ശില്‍പഭാഷയിലേക്കുള്ള പരിണാമത്തിന്റെ വഴിയിലാണിപ്പോള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ജാഗ്വര്‍ കാറുകള്‍ക്കുള്ള പുതിയ ശില്‍പതത്വം രൂപപ്പെടും. ഇക്കാലമത്രയും തുടര്‍ന്നുവന്ന ഡിസൈനിന്റെ അടിസ്ഥാന തീം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പുതുക്കലായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കേണ്ടത്.

2017ാം ആണ്ടോടുകൂടി പുതിയ ജാഗ്വര്‍ ശില്‍പം രൂപപ്പെടുമെന്നാണ് ഓട്ടോകാര്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്‌ജെ എന്നീ മോഡലുകളുടെ ഡിസൈനിലെ മര്‍മപ്രധാനമായ ഭാഗങ്ങള്‍ നിലനിര്‍ത്തുമെന്നും ബാക്കിയെല്ലാം മാറ്റത്തിനു വിധേയമാകുമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

Jaguar to have a new design language by 2017

ഇക്കാലയളവിനുള്ളില്‍ ജാഗ്വര്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന പുതിയ ക്രോസ്സോവര്‍ നിരത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. ജാഗ്വറിന്റെ ചരിത്രത്തിലാദ്യമാണ് ഒരു ക്രോസ്സോവര്‍ വാഹനം പുറത്തിറങ്ങുന്നത്. ഈ വാഹനം വരിക പുതിയ ഡിസൈന്‍ തീമിലായിരിക്കും.

ഡിസൈന്‍ പഴക്കം സംഭവിച്ചുകഴിഞ്ഞ എക്‌സ്‌കെ മോഡലിന് പകരമായി ഒരു പുതിയ വാഹനം നിരത്തിലെത്തിക്കാനും ജാഗ്വര്‍ പദ്ധതിയിട്ടിട്ടുണ്ട്. എക്‌സ്‌ജെ മോഡലിന്റെ പുതുക്കലിനെപ്പറ്റിയും കേള്‍ക്കുന്നുണ്ട്.

2014 പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട എക്‌സ്ഇ സെഡാനു താഴെ വിലവരുന്ന മോഡലുകളിലേക്ക് ജാഗ്വര്‍ ഇനി പോകില്ല എന്നുറപ്പായിട്ടുണ്ട്. എക്‌സ്ഇ തന്നെയായിരിക്കും ജാഗ്വര്‍ നിരകളില്‍ ഏറ്റവും വിലക്കുറവുള്ള മോഡല്‍. ഈ വാഹനത്തിന്റെ അടുത്ത പുതുക്കല്‍ പുതിയ ഡിസൈന്‍ ഭാഷയിലേക്കായിരിക്കും.

More from DriveSpark

Article Published On: Friday, October 10, 2014, 12:21 [IST]
English summary
Jaguar will introduce a new design language for its cars by 2017.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X