ജാഗ്വര്‍ എക്‌സ്ഇ, ഡിസ്‌കവറി സ്‌പോര്‍ട് 2016ല്‍ വരും

By Santheep

ജാഗ്വര്‍ എക്‌സ്ഇ, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്നീ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ 2016ല്‍ പ്രവേശിക്കും. ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ആഡംബര വിപണിയെ ലാക്കാക്കിയാണ് ഈ വാഹനങ്ങളെത്തുന്നത്. വിപണി പൊതുവില്‍ തളര്‍ച്ചയില്‍ കിടന്ന കഴിഞ്ഞ കുറെ മാസങ്ങളില്‍പ്പോലും എന്‍ട്രി ലെവല്‍ ആഡംബരക്കാര്‍ വിഭാഗത്തില്‍ വില്‍പന വന്‍തോതില്‍ നടന്നിരുന്നു.

ജാഗ്വറിന്റെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ എന്ന നിലയില്‍ എക്‌സ്ഇ-യില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക താല്‍പര്യം കാണുമെന്നതില്‍ സന്ദേഹത്തിന് സാധ്യതയില്ല. 2014 പാരിസ് മോട്ടോര്‍ഷോയില്‍ ഈ വാഹനം അവതരിപ്പിക്കപ്പെട്ടിരുന്നു.

Jaguar XE, Land Rover Discovery Sport India Launch Date

ബിഎംഡബ്ല്യു 3 സീരീസ്, ഓഡി എ4, മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസ്, വോള്‍വോ എസ്60 എന്നീ മോഡലുകളാണ് ഇന്ത്യയില്‍ ജാഗ്വര്‍ എക്‌സ്ഇയെ വരവേല്‍ക്കാനായി നില്‍ക്കുന്നത്. മത്സരം കൊടുമ്പിരിക്കൊള്ളുമെന്നതില്‍ സംശയിക്കേണ്ടതില്ല.

ജാഗ്വര്‍ പുതുതായി വികസിപ്പിച്ചെടുത്ത മോഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്ഇ മോഡല്‍ നിലപാട് കൈക്കൊള്ളുന്നത്. അലൂമിനിയം മോണോകോക്ക് ചാസിയാണ് നാഹനത്തിന്റേത്. അഞ്ച് എന്‍ജിനുകള്‍ ചേര്‍ത്ത് ഈ വാഹനം വരുന്നു.

ഫ്രീലാന്‍ഡര്‍ മോഡലിന്റെ പകരക്കാരനായ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് 2016ല്‍ത്തന്നെ ഇന്ത്യയിലെത്തും. ലാന്‍ഡ് റോവറിന്റെ ഏറ്റവും വിലക്കുറവുള്ള മോഡലാണിത്.

More from DriveSpark

Article Published On: Tuesday, October 7, 2014, 16:10 [IST]
English summary
Jaguar XE is coming to India to take down BMW 3 Series, Audi A4, Mercedes Benz C Class and Volvo S60.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X