ജാഗ്വര്‍ എക്‌സ്ഇയുടെ പുതിയ വീഡിയോ
സെപ്തംബര്‍ എട്ടിന് ലണ്ടനില്‍ വെച്ച് ജാഗ്വര്‍ എക്‌സ്ഇ ചെറു എക്‌സിക്യുട്ടീവ് സലൂണ്‍ അവതരിപ്പിക്കപ്പെടും. ഒക്ടോബറില്‍ നടക്കുന്ന പാരിസ് മോട്ടോര്‍ ഷോയിലും ഈ വാഹനത്തിന്റെ സാന്നിധ്യമുണ്ടായിരിക്കും. ഗായിക എമിലി സാന്‍ഡെയും ഫാഷന്‍ ഡിസൈനര്‍ സ്റ്റെല്ല മക്കാര്‍ത്തിയും ചേര്‍ന്നായിരിക്കും എക്‌സ്ഇ സലൂണ്‍ അവതരിപ്പിക്കുക എന്നറിയുന്നു.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആദ്യ അവതരണത്തിനു മുന്നോടിയായി ഒരു പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ജാഗ്വര്‍.

ഉറപ്പേറിയതും ഭാരക്കുറവുള്ളതുമായ അലൂമിനിയത്തിലാണ് വാഹനത്തിന്റെ ഫ്രെയിം രൂപപ്പെടുത്തിയിട്ടുള്ളത്. 'RC 5754' എന്നു പേരിട്ടുവിളിക്കുന്ന ഈ അലൂമിനിയം ഗ്രേഡ് എക്‌സ്ഇ സെഡാനുവേണ്ടി ജാഗ്വര്‍ പ്രത്യേകമായി രൂപപ്പെടുത്തിയതാണ്. നിലവില്‍ മറ്റൊരു ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വാഹനത്തിലും ഈ അലൂമിനിയം ഉപയോഗിക്കുന്നില്ല.
ജാഗ്വറിന്റെ വാഹനങ്ങളില്‍ അലൂമിനിയം മോണോകോക്ക് ഫ്രെയിം ഘടിപ്പിച്ച ഒരേയൊരു വാഹനമായി മാറും പുതിയ എക്‌സ്ഇ. എക്‌സ്ഇ സെഡാന്റെ ബോഡിയിലെ 75 ശതമാനവും എലൂമിനിയമായിരിക്കുമെന്ന് ജാഗ്വര്‍ സാങ്കേതികവിഭാഗം തലവന്‍ ഡോ. മാര്‍ക്ക് വൈറ്റ് പറയുന്നു. സെഗ്മെന്റില്‍ മറ്റേതൊരു വാഹനത്തെക്കാളും ഉയര്‍ന്നതാണ് ഈ അനുപാതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാരക്കുറവും ഉയന്‍ന്ന ഉറപ്പുമുള്ളതാണ് വാഹനത്തിലുപയോഗിച്ചിട്ടുള്ള അലൂമിനിയം കൂട്ട്. കാറിന്റെ ടോര്‍ഷണല്‍ റിജിഡിറ്റി വര്‍ധിപ്പിക്കാന്‍ ഈ ഉറപ്പ് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ്ഇയില്‍ ഉപയോഗിച്ചിരിക്കുന്ന അലൂമിനിയം റീസൈക്കിള്‍ ചെയ്തു നിര്‍മിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. യുകെയിലാണ് വാഹനത്തിന്റെ എന്‍ജിനീയറിങ് ജോലികളും ഡിസൈന്‍ വേലകളും നടന്നത്. താഴെ വീഡിയോ കാണുക.


Click it and Unblock the Notifications








