ഇക്കോബൂസ്റ്റ് എന്‍ജിനുമായി ജാഗ്വര്‍ എക്‌സ്എഫ്
ജാഗ്വര്‍ എക്‌സ്എഫ് സലൂണിന്റെ ബേസ് വേരിയന്റ് ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച് ഇന്ത്യന്‍ നിരത്തുകളിലെത്തി. 2.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ജാഗ്വര്‍ എക്‌സ്എഫിന്റെ രണ്ട് ഡീസല്‍ എന്‍ജിന്‍ പതിപ്പുകളും ഒരു പെര്‍ഫോമന്‍സ് പതിപ്പുമടക്കം മൂന്ന് വേരിയന്റുകള്‍ ഇന്ത്യയില്‍ ലഭ്യമാകും ഇപ്പോള്‍.
കൂടുതല്‍ വിവരങ്ങള്‍ ചുവടെ...

വേരിയന്റുകള്‍
2.ലിറ്റര്‍ ശേഷിയുള്ള ഫോഡ് ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിനാണ് പുതിയ എക്‌സ്എഫ് ബേസ് വേരിയന്റില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ ഘടിപ്പിച്ചുള്ള പതിപ്പുകള്‍ നേരത്തെതന്നെ രാജ്യത്ത് ഇടംപിടിച്ചിട്ടുണ്ട്. എക്‌സ്എഫ്ആര്‍ പെര്‍ഫോമന്‍സ് പതിപ്പ് 5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് എത്തുന്നത്.

ഇക്കോബൂസ്റ്റ് എന്‍ജിന്‍ കരുത്ത്
ഫോഡില്‍ നിന്ന് വാങ്ങുന്ന വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിനോടൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു ജാഗ്വര്‍. 5500 ആര്‍പിഎമ്മില്‍ 240 കുതിരകളുടെ കരുത്ത് പകരുന്ന ഈ എന്‍ജിന്‍ 1750 ആര്‍പിഎമ്മില്‍ 340 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

മൈലേജ്
ഫോഡിന്റെ ഇക്കോബൂസ്റ്റ് സാങ്കേതികതയിലുള്ള ഈ എന്‍ജിന് ലിറ്ററിന് 10.8 കിലോമീറ്റര്‍ മൈലേജ് പകരാന്‍ സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7.9 സെക്കന്‍ഡാണ് ജാഗ്വര്‍ എക്‌സ്എഫ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ പതിപ്പ് എടുക്കുക. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഇന്ത്യയില്‍ അനുവദനീയമായ പരമാവധി വേഗതയാണിത്. ഇത് ഇലക്ട്രോണികമായി തടുത്തുവെച്ചിരിക്കുകയാണ്.

സന്നാഹങ്ങള്‍
റിയര്‍വ്യൂ കാമറ, മൂണ്‍റൂഫ്, നേവിഗേഷന്‍ സിസ്റ്റം, ടിവി ട്യൂണര്‍, പെഡസ്സ്ട്രിയന്‍ കോണ്‍ടാക്ട് സെന്‍സിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ കാറിലുണ്ട്

വില
ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ഛിക്കിലി പ്ലാന്റിലാണ് ജാഗ്വര്‍ എക്‌സ്എഫ് അസംബ്ള്‍ ചെയ്യുന്നത്. ഘടകഭാഗങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. 48.3 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ 17 നഗരങ്ങളിലെ 19 ജാഗ്വര്‍ ഔട്‌ലെറ്റുകളില്‍ നിന്ന് ജാഗ്വര്‍ എക്‌സ്എഫ് വാങ്ങാം.


Click it and Unblock the Notifications








