ഇന്ത്യയിലുണ്ടാക്കുന്ന ജാഗ്വര്‍ എക്‌സ്‌ജെക്ക് 90 ലക്ഷം

By Santheep

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞ വര്‍ഷത്തിലാമ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങിയത്. എക്‌സ്എഫ് മോഡലിന്റെ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് രാജ്യത്തു വെച്ച് കൂട്ടിയോജിപ്പിക്കാന്‍ തുടങ്ങിയതോടെ വിലയില്‍ കാര്യമായ കുറവുവരുത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ജാഗ്വറില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് എക്‌സ്‌ജെ മോഡല്‍ കൂടി ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുമെന്നാണ്.

മെഴ്‌സിഡിസ് എസ് ക്ലാസ്, ഓഡി എ8, ബിഎംഡബ്ല്യു 7 സീരീസ് എന്നീ വാഹനങ്ങളാണ് നിലവില്‍ ജാഗ്വര്‍ എക്‌സ്‌ജെ മോഡലിന് നേരിട്ടുള്ള എതിരാളികളായിട്ടുള്ളത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനം ലഭിക്കും.

Jaguar XJ Made In India Will Come Soon

അതെസമയം ജാഗ്വര്‍ എക്‌സ്‌ജെ സൂപ്പര്‍സ്‌പോര്‍ട് മോഡല്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യില്ല എന്നാണറിയുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റുന്ന പരിപാടി ഈ മോഡലിന്റെ കാര്യത്തില്‍ തുടരും.

2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ് പെട്രോള്‍ എന്‍ജിനാണ് എക്‌സ്‌ജെ മോഡലിലുള്ളത്. ഈ 4 സിലിണ്ടര്‍ എന്‍ജിന്‍ 240 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. 340 എന്‍എം ചക്രവീര്യവും വാഹനം ഉല്‍പാദിപ്പിക്കും.

3 ലിറ്റര്‍ ശേഷിയുള്ളതാണ് എക്‌സ്‌ജെയുടെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിന്‍. 275 പിഎസ് കരുത്തുണ്ട് എന്‍ജിന്. 600 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്. ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുന്നതോടെ ജാഗ്വര്‍ എക്‌സ്‌ജെയുടെ വിപണിവില 90,00,000 രൂപയായി മാറും.

More from DriveSpark

Article Published On: Monday, May 19, 2014, 17:25 [IST]
English summary
Tata Motors of India owns the Jaguar Land Rover group and in 2013 they began assembling their entry level vehicle the XF sedan in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X