ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

By Santheep

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍ എന്ന ബഹുമതി ജെസിബി ജിടി നേടി. ആസ്ട്‌ത്രേലിയയില്‍ നടന്ന ഒരു ടെസ്റ്റില്‍ മണിക്കൂറില്‍ 70 മൈലിലധികം വേഗതയിലാണ് ജെസിബി ജിടി പാഞ്ഞത്.

റേസിങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ജെസിബിയുടെ ഈ ജിടി പതിപ്പ് നിര്‍മിച്ചെടുത്തിട്ടുള്ളത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഈ ടെസ്റ്റ് നടന്നത്. കൂടുതല്‍ വിവരങ്ങളറിയാം താഴെ താളുകളില്‍. ചിത്രങ്ങള്‍ക്കൊടുവില്‍ ഗിന്നസ് റെക്കോഡ് വീഡിയോയും നല്‍കിയിരിക്കുന്നു.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

വീലികളിയടക്കമുള്ള പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുണ്ട് ജെസിബി ജിടി പതിപ്പിന്. എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക ഘടകഭാഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ജെസിബി ജിടിയെ നിര്‍മിച്ചെടുത്തിട്ടുള്ളത്.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

മണിക്കൂറില്‍ 116.82 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് ജെസിബി ജിടി റെക്കോഡ് സ്ഥാപിച്ചത്.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

ഗിന്നസ് ബുക്കില്‍ കയറിയതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ജെസിബി ജിടി ഒരു ചെറിയ നഗരസഞ്ചാരം തന്നെ നടത്തുകയുണ്ടായി. ഡിസ്‌നിയിലെ വിഖ്യാതമായ ഇടങ്ങളിലെല്ലാം പോയി പടം പിടിച്ചു. ഓപറാ ഹൗസ്, ഹാര്‍ബര്‍ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ജെസിബി ജിടിയും ഡ്രൈവറും നില്‍ക്കുന്ന പടങ്ങള്‍ ജെസിബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

റെക്കോഡ് സ്ഥാപിച്ച ജെസിബി വാഹനം ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബാക്കോ ലോഡറാണ്. കഴിഞ്ഞ 14 വര്‍ഷമായി ഈ വില്‍പനാറെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

1953ല്‍ സ്ഥാപിക്കപ്പെട്ടതിനുശേഷം ഇതുവരെയായി അഞ്ച് ലക്ഷത്തിലധികം ബാക്കോ ലോഡറുകള്‍ വിറ്റഴിച്ചിട്ടുണ്ട് ജെസിബി.

ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

മണിക്കൂറില്‍ 110 കിലോമീറ്ററായിരുന്നു ഗിന്നസ് അധികൃതര്‍ നിര്‍ദ്ദേശിച്ച മിനിമം വേഗത. എന്നാല്‍ ജെസിബി ജിടി 116.82 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു. ജെസിബി ജിടി പതിപ്പ് ആദ്യം നിര്‍മിച്ച് പുറത്തിറങ്ങുന്നത് 1988ലാണ്. മാല്‍കം ഗ്രിന്‍ഡിയാണ് അന്നുമുതലേ ജെസിബിയുടെ ഡ്രൈവര്‍. ഇദ്ദേഹം 90ലെ ഫോര്‍മുല വണ്‍ ആസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ജെസിബി ജിടിയെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗറായി നിലനിര്‍ത്താന്‍ ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ശേഷിക്ക് സാധിച്ചിട്ടുണ്ട്.

വീഡിയോ കാണുക.

More from DriveSpark

Article Published On: Wednesday, December 3, 2014, 17:54 [IST]
English summary
JCB GT Crowned The Fastest Digger On Earth.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X