ജീന്‍ എറിക് വേനെ പുതിയ ഫെരാരി ടെസ്റ്റ് ഡ്രൈവര്‍

By Santheep

2014 ഫോര്‍മുല വണ്‍ സീസണില്‍ കട്ടപ്പണി കിട്ടിയിരിപ്പാണ് ഫെരാരി. അടുത്ത സീസണിലും ഇതാവര്‍ത്തിക്കാന്‍ ഫെരാരി തയ്യാറല്ല. വന്‍തോതിലുള്ള തയ്യാറെടുപ്പുകളാണ് 2015 സീസണിലേക്കായി ഫെരാരി നടത്തുന്നത്. ഈ ഒരുക്കങ്ങളില്‍ പ്രശസ്ത ഡ്രൈവര്‍ ജീന്‍ എറി വേര്‍നെയുടെ സാന്നിധ്യവും നിര്‍ണായകമാണ്.

ഇദ്ദേഹം വരുന്നത് ഫോര്‍മുല ഇ മത്സരങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങളുമായാണ്. ഫെരാരിയില്‍ കാറുകള്‍ ടെസ്റ്റ് ചെയ്യുന്ന ജോലിയിലാണ് എറിക് ഏര്‍പെടുക. സ്റ്റിമുലേറ്ററിന്റെ സഹായത്തോടെ കാറിന്റെ സാങ്കേതിക സ്വഭാവസവിശേഷതകള്‍ തിരിച്ചറിയുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് ഇദ്ദേഹം ചെയ്യുക.

Jean-Eric Vergne Joins Ferrari As Test Driver

ഫെരാരി കാറുകളുടെ നിര്‍മാണത്തില്‍ ഇദ്ദേഹത്തിന് നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നതായി കമ്പനി തലവന്‍ മൊറിസിയോ അറിവാബെനെ പറഞ്ഞു. 2015 സീസണിലേക്കായി സെബാസ്റ്റ്യന്‍ വെറ്റലിനെയാണ് ഫെരാരി പിടിച്ചിരിക്കുന്നത്. ഈയിടെ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടുകയുണ്ടായി. നാലുതവണ ഫോര്‍മുല വണ്‍ ചാമ്പ്യനായിട്ടുണ്ട് സെബാസ്റ്റ്യന്‍ വെറ്റല്‍.

ഫെരാരിയുടെ ടെസ്റ്റ് ഡ്രൈവറായിരുന്നു പെദ്രോ ഡി ലാ റോസ കമ്പനി വിട്ടത് ഈയിടെയാണ്. ഇദ്ദേഹം ഇപ്പോള്‍ മക്‌ലാറനില്‍ ചേരുമെന്ന് കേള്‍ക്കുന്നു.

More from DriveSpark

Article Published On: Saturday, December 20, 2014, 15:40 [IST]
English summary
Jean-Eric Vergne Joins Ferrari As Test Driver.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X