കാവസാക്കി നിഞ്ജ 300 വില വര്‍ധിപ്പിച്ചു
കാവസാക്കി നിഞ്ജ 300ന്റെ എക്‌സ്‌ഷോറൂം വില 10,000 രൂപ ഉയര്‍ന്നു. ഇതോടെ ബൈക്കിന്റെ വില 3.96 ലക്ഷമായി. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമുള്ള വിലയാണിത്.
വാഹനത്തില്‍ മാറ്റങ്ങള്‍ യാതൊന്നും വരുത്തിയിട്ടില്ല. വില വര്‍ധിപ്പിച്ചതിന്റെ കാരണം കാവസാക്കി വ്യക്തമാക്കിയിട്ടില്ല. എതിരാളിയായ കെടിഎം ആര്‍സി 390 വിപണിയിലെത്തിയതിനു പിന്നാലെയാണ് നിഞ്ജ 300ന്റെ വില വര്‍ധിപ്പിക്കുന്നത്. ഇത് നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കെടിഎം ആര്‍സി 390യുടെ ലോഞ്ച് സംഭവിക്കുന്നതോടെ നിഞ്ജ 390യുടെ വില കുറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചാണ്.
296സിസി ഫോര്‍ സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് നിഞ്ജ 300ല്‍ ഉള്ളത്. 11,000 ആര്‍പിഎമ്മില്‍ 39 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 10,000 ആര്‍പിഎമ്മില്‍ 27 എന്‍എം ചക്രവീര്യം പുറത്തെടുക്കും.
373 കുതിരശക്തി പകരുന്ന സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കെടിഎം ആര്‍സി390യിലുള്ളത്. 9,000 ആര്‍പിഎമ്മില്‍ 43.5 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. 7,000 ആര്‍പിഎമ്മില്‍ 35 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഇവന്‍.
മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.


Click it and Unblock the Notifications








