കൊയെനിഗ്‌സെഗ് വണ്‍:1 നര്‍ബര്‍ഗ്രിം റെക്കോഡ് തീര്‍ക്കുന്നു
കൊയെനിഗ്‌സെഗ് എന്ന സൂപ്പര്‍കാര്‍ നിര്‍മാതാവിന്റെ മാസ്റ്റര്‍പീസ് പണിയാണ് വണ്‍:1. ഒന്ന് അനുപാതം ഒന്ന് എന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാം. ഈ പേര് വരുന്നത് കാറിന്റെ ഭാരത്തിന്റെയും കരുത്തിന്റെയും അനുപാതത്തെ സൂചിപ്പിക്കാനാണ്. ഭാരവും കരുത്തും കൃത്യ അനുപാതത്തില്‍ വരുന്ന എന്‍ജിനീയറിങ് വൈദഗ്ധ്യത്തെയാണ് വണ്‍:1 എന്ന പേര് സൂചിപ്പിക്കുന്നതെന്ന് ചുരുക്കം.
ഇതെല്ലാം പറഞ്ഞോണ്ടുവന്നത്, കൊയെനിഗ്‌സെഗ് വണ്‍ അനുപാതം വണ്‍ പുതുതായി ഏറ്റെടുത്തിട്ടുള്ള വെല്ലുവിളിയെക്കുറിച്ച് പറയാനാണ്. ജര്‍മനിയിലെ ലോകവിഖ്യാതമായ നര്‍ബര്‍ഗ്രിം ട്രാക്കില്‍ പുതിയ റെക്കോഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വണ്‍:1 സൂപ്പര്‍കാര്‍.
1,341 കുതിരശക്തി പകരുന്ന 5 ലിറ്റര്‍ ഇരട്ട ടര്‍ബോ എന്‍ജിനാണ് വണ്‍:1 സൂപ്പര്‍കാറിലുള്ളത്. 1371 ചക്രവീര്യവും ഈ കാര്‍ ഉല്‍പാദിപ്പിക്കുന്നു.

കൊയെനിഗ്‌സെഗ് അഗേര ആറും നര്‍ബര്‍ഗ്രിം സര്‍ക്യൂട്ടില്‍ റെക്കോഡ് സ്ഥാപിക്കാനൊരുങ്ങുന്നുണ്ട്. ആദ്യത്തെ ഊഴം അഗേരയുടേതാകുമെന്ന് അറിയുന്നു. 1200 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന 5 ലിറ്റര്‍ ഇരട്ട ടര്‍ബോ എന്‍ജിനാണ് വാഹനത്തിനുള്ളത്. 1200 എന്‍എം ആണ് ഈ എന്‍ജിന്‍ പുറത്തെടുക്കുന്ന പരമാവധി ചക്രവീര്യം.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ അഗേരയെ എത്തിക്കാന്‍ ടെസ്റ്റ് സമയത്ത് തനിക്ക് സാധിച്ചതായി ഡ്രൈവര്‍ റോബര്‍ട്ട് സെര്‍വാന്‍സ്‌കി അവകാശപ്പെടുന്നുണ്ട്. അഗേരയെക്കാള്‍ കരുത്തേറിയതാണ് വണ്‍:1 എന്നതോര്‍ക്കുക. എന്നാല്‍, എന്‍ജിന്‍ കരുത്തിനെ മാത്രം ആസ്പദിച്ചല്ല ട്രാക്കിലെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ആലോചിക്കേണ്ടതുണ്ട്. വണ്‍:1 റെക്കോഡ് വേഗതയില്‍ പായുമോ എന്നത് കാത്തിരുന്നു കാണാം.


Click it and Unblock the Notifications








