ദുബൈ പൊലീസ് ലിവറിയില്‍ കൊയെഗ്നിസെഗ് വണ്‍:1
ദുബൈ പൊലീസ് ഈയിടെ വലിയ രാജ്യാന്തരപ്രശസ്തി നേടിയിട്ടുണ്ട്. ഇത് കള്ളനെ പിടിക്കുന്നതിലെ വൈദഗ്ധ്യം വഴിയല്ല സാധിച്ചത്. ആഡംബരസ്‌പോര്‍ട്‌സ് കാറുകള്‍ വാങ്ങിക്കൂട്ടി തങ്ങളുടെ ലിവറിയില്‍ നിരത്തിലിറക്കി ടൂറിസം കളിക്കുന്നത് ദുബൈ പൊലീസ് ഒരു ശീലമാക്കിയിരിക്കുകയാണ്. ബുഗാട്ടി വെയ്‌റോണ്‍ അടക്കമുള്ള വാഹനങ്ങള്‍ ദുബൈ പൊലീസ് ലിവറിയില്‍ ഇറക്കിയത് നിരത്തുകളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാവായ കൊയെഗ്നിസെഗ്, ദുബൈ പൊലീസ് നേടിയ ഈ ശ്രദ്ധയെ ചുളുവില്‍ അടിച്ചെടുക്കുകയാണ്. കൊയെഗ്നിസെഗ് വണ്‍:1 മോഡലിനെ ദുബൈ പൊലീസ് ലിവറിയിലേക്ക് മാറ്റി സ്‌കെച്ച് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

പ്രശസ്തമായ റേസിംഗ് ലിവറികളില്‍ സ്വന്തം മോഡലുകള്‍ പുറത്തിറക്കുന്നത് കാര്‍ നിര്‍മാതാക്കള്‍ പൊതുവില്‍ പിന്തുടരുന്ന ഒരു ശൈലിയാണ്. ഇതുവഴി കുറെപ്പേരുടെ ശ്രദ്ധ പിടിച്ചുപറ്റുവാനും ചര്‍ച്ചകളില്‍ ഇടം നേടുവാനും സാധിക്കും.
ബുഗാട്ടി വെയ്‌റോണ്‍, ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍-77, ലംബോര്‍ഗിനി അവന്റഡോര്‍, ഫെരാരി എഫ്എഫ്, ബൈന്‍ലെ കോണ്‍ടിനെന്റല്‍ തുടങ്ങിയ വാഹനങ്ങളാണ് ദുബൈ പൊലീസിന്റെ പക്കല്‍ നിലവിലുള്ളത്.
ദുബൈ പൊലീസിന്റെ പക്കല്‍ കൊയെഗ്നിസെഗ് ഇല്ല. ഇന്നുവരെ അവര്‍ വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുമില്ല. സ്വന്തം ലിവറിയില്‍ കൊയെഗ്നിസെഗിനെ കണ്ട് അവരെങ്ങാന്‍ ഇഷ്ടപ്പെട്ടാലോ?


Click it and Unblock the Notifications








