കൊയെഗ്നിസെഗ് ഡിസൈനുമായി കിടിലന്‍ ലാപ്‌ടോപ്പ്

Written By:

സ്വീഡനിലെ സൂപ്പര്‍കാര്‍ നിര്‍മാതാവായ കൊയെഗ്നിസെഗ് ഗേമിംഗ് ഡിവൈസ് നിര്‍മാതാക്കളായ റേസറുമായി ചേര്‍ന്ന് ഒരു കിടിലന്‍ ലാപ്‌ടോപ്പ് നിര്‍മിച്ചു. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി, ഈ സാധനം വില്‍ക്കുവാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നതാണ്!

റേസര്‍ ബ്ലേഡ് ലാപ്‌ടോപ് എന്നു വിളിക്കേണ്ട ഈ പ്രത്യേക എഡിഷന്‍ ലാപ്‌ടോപ്പുകള്‍ കൊയെഗ്നിസെഗ്ഗിന്റെ ഡിസൈന്‍ സവിശേഷതകള്‍ പേറുന്നവയാണ്.

കൊയെഗ്നിസെഗ് ഡിസൈനുമായി കിടിലന്‍ ലാപ്‌ടോപ്പ്

റേസര്‍ ബ്ലേഡ് ലാപ്‌ടോപ്പുകള്‍ കൊയെഗ്നിസെഗ് വില്‍പനയ്ക്ക് വെക്കുകയില്ല.

കൊയെഗ്നിസെഗ് ഡിസൈനുമായി കിടിലന്‍ ലാപ്‌ടോപ്പ്

തെരഞ്ഞെടുക്കപ്പെട്ട കൊയെഗ്നിസെഗ് ഉടമകള്‍ക്കും റേസര്‍ ആരാധകര്‍ക്കും വേണ്ടി നിര്‍മിച്ചവയാണ് ഈ ലാപ്‌ടോപ്പുകള്‍.

കൊയെഗ്നിസെഗ് ഡിസൈനുമായി കിടിലന്‍ ലാപ്‌ടോപ്പ്

2.2 ജിഗാഹെര്‍ട്‌സ് ഇന്റര്‍കോര്‍ ഐ7-4702എച്ച്ക്യു ക്വാഡ് കോര്‍ പ്രൊസസ്സര്‍, 8 ജിബി റാം, 256 ജിബി എസ്എസ്ഡി മെമറി എന്നീ സവിശേഷതകളുമായി വരുന്ന ഈ ലാപ്‌ടോപ്പിന് 14 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണുള്ളത്.

കൊയെഗ്നിസെഗ് ഡിസൈനുമായി കിടിലന്‍ ലാപ്‌ടോപ്പ്

ഈ ബന്ധം ഒരിക്കലും താല്‍ക്കാലികമല്ലെന്ന് കൊയെഗ്നിസെഗും റേസറും ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവന പറയുന്നു. ഈ ബന്ധത്തില്‍ നിന്ന് അന്തംവിട്ട ഉല്‍പന്നങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം.

കൊയെഗ്നിസെഗ് ഡിസൈനുമായി കിടിലന്‍ ലാപ്‌ടോപ്പ്

ഇന്ത്യന്‍ നിരക്ക് പ്രകാരം കൊയെഗ്നിസെഗും റേസറും കൂടി നിര്‍മിച്ച ഈ ലാപ്‌ടോപ്പിന് 1.23 ലക്ഷം രൂപയാണ് വില.

English summary
Koenigsegg, the Swedish supercar manufacturer and Razor, a leading player in the gaming device and software industry have announced a partnership.
Story first published: Tuesday, March 18, 2014, 8:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark