ഈഗോയിസ്റ്റ ഇനി ലംബോർഗിനി മ്യൂസിയത്തിൽ
ലംബോർഗിനി അവതരിപ്പിച്ച ഈഗോയിസ്റ്റ എന്ന മോഡലിൻറെ ഒടുക്കത്തെ ആത്മരതിയെക്കുറിച്ച് മുൻപു നമ്മൾ സംസാരിച്ചിരുന്നു. ലംബോർഗിനി സ്ഥാപിക്കപ്പെട്ടതിൻറെ അമ്പതാം വാർഷികം കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആഘോഷിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മൊണോക്കോയിൽ ലംബോർഗിനി കാറുകൾ പങ്കെടുത്ത ഒരു വൻ റാലിക്കൊടുവിൽ ഈഗോയിസ്റ്റ എന്ന അത്ഭുതം സംഭവിച്ചു.
കഴിഞ്ഞ അമ്പത്തൊന്നു വർഷക്കാലത്തെ ലംബോർഗിനി ചരിത്രത്തിൽ ഒരിടത്തും കാണാൻ കഴിയാത്ത വിധം വൈചിത്ര്യം നിറഞ്ഞ ഡിസൈനിലാണ് ഈഗോയിസ്റ്റ എത്തിച്ചേർന്നത്. പുതിയ വാർത്തകൾ പറയുന്നത് ഈഗോയിസ്റ്റയെ സാൻറ അഗത ബോലൊഗ്നീസിലേക്ക് ലംബോർഗിനി തിരിച്ചെത്തിക്കുന്നതിനെക്കുറിച്ചാണ്. ഇവിടെ, ലംബോർഗിനിയുടെ ആസ്ഥാനത്ത് ഈ മോഡൽ ഒരു ചരിത്രവസ്തുവായി പ്രദർശിപ്പിക്കും. ലംബോർഗിനി ഈഗോയിസ്റ്റയെ കൂടുതലറിയാം, താളുകളിൽ...

ഈഗോയിസ്റ്റയെ അടുത്തറിയാന്‍ താളുകള്‍ നീക്കുക.

ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ ഡിസൈന്‍ തലവനായ വാള്‍ടര്‍ ഡി സില്‍വയാണ് കണ്‍സെപ്റ്റിന്‍റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.

ഡി സില്‍വ, അപ്പാഷെ ഹെലികോപ്റ്റര്‍ രൂപകല്‍പനയില്‍ നിന്നാണ് ഈഗോയിസ്റ്റയുടെ ഡിസൈന്‍ ഉരുത്തിരിച്ചെടുത്തത്. ഒരു ഫൈറ്റർ ജെറ്റിൻറെ എല്ലാ ആക്രാമകസൗന്ദര്യവും വാഹനത്തിനുണ്ടെന്നു കാണാം.

വലിയ തോതില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഭാരം കാര്യമായി കുറച്ചിരിക്കുന്നു.

പട്ടാളവാഹനങ്ങളിൽ ഉപയോഗിക്കാറുള്ള റേഡിയോതരംഗങ്ങൾ പിടിച്ചെടുക്കുന്ന തരത്തിലുള്ള പെയിൻറ് പൂശിയിരിക്കുന്നു ഈഗോയിസ്റ്റയിൽ. റഡാറുകളിൽ നിന്ന് മറഞ്ഞിരിക്കാൻ സഹായിക്കുന്നതാണ് ഈ പെയിൻറ്.

ഇന്ത്യയിലെ നിയമപ്രകാരം ഇത്തരം പെയിൻറുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ല. ഇറ്റലിയിൽ എങ്ങനെയാണെന്നറിഞ്ഞൂടാ.

5.2 ലിറ്ററിന്‍റെ വി10 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 600 കുതിരകളുടെ കരുത്ത് പകരാൻ ഈ വാഹനത്തിനു സാധിക്കും.

ഈഗോയിസ്റ്റ തീര്‍ച്ചയായും ഉല്‍പാദന മോഡലായി മാറുമെന്ന് ലംബോര്‍ഗിനി ഡിസൈന്‍ തലവന്‍ ഫിലിപ്പോ പെരിനിയെ ഉദ്ധരിച്ച് വാർത്തകൾ കണ്ടിരുന്നു. എന്നാൽ ഇതു സംഭവിക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു വ്യക്തിക്കു വേണ്ടി മാത്രമുള്ള നിര്‍മിതിയാണ് ഈഗോയിസ്റ്റ എന്ന് ലംബോര്‍ഗിനി വ്യക്തമാക്കുന്നു. വ്യക്തിയുടെ സമൂഹത്തിലെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുക എന്നതാണ് ഈഗോയിസ്റ്റയുടെ ലക്ഷ്യം. ആത്മരതിയുടെ അങ്ങേത്തലയാണിത്.

കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്കി നീങ്ങുക
കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്കി നീങ്ങുക

കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്കി നീങ്ങുക

കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്കി നീങ്ങുക

കൂടുതൽ ചിത്രങ്ങൾ കാണാൻ ക്ലിക്കി നീങ്ങുക


Click it and Unblock the Notifications








